പാസ്റ്റർ ജോസഫ് ജോണും,  പാസ്റ്റർ ബ്ലെസ്സൺ ജോണും ചർച്ച് ഓഫ് ഗോഡ് ഗവേണിങ് ബോഡി അംഗങ്ങൾ

പാസ്റ്റർ ജോസഫ് ജോണും,  പാസ്റ്റർ ബ്ലെസ്സൺ ജോണും ചർച്ച് ഓഫ് ഗോഡ് ഗവേണിങ് ബോഡി അംഗങ്ങൾ

ചെന്നൈ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഓൾ ഇന്ത്യാ ഗവേണിങ് ബോഡി  അംഗങ്ങളായി കർണാടക സ്റ്റേറ്റിനെ പ്രതിനിധികരിച്ച്  പാസ്റ്റർമാരായ ജോസഫ് ജോണും ബ്ലെസ്സൺ ജോണും തിരഞ്ഞെടുക്കപ്പെട്ടു.

സെപ്റ്റംബർ 26 ന് ചെന്നൈ നാഷണൽ ഓഫീസിൽ വെച്ച് നടന്ന ചർച്ച്  ഓഫ് ഗോഡ് അഖിലേന്ത്യാ ജനറൽ ബോഡി മീറ്റിംഗിൽ
സൗത്ത് ഏഷ്യൻ സുപ്രണ്ടണ്ട്  റവ. സി സി തോമസിന്റെ ആധ്യക്ഷതയിലാണ്  തിരഞ്ഞെടുത്തത്. 
ഗവേണിംഗ്  ബോഡി സെക്രട്ടറിയും ചർച്ച് ഓഫ് ഗോഡ് തമിഴ്നാട് സ്റ്റേറ്റ് ഓവർസീയറും ആയ റവ.എബനേസർ സെൽവരാജ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
l

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്   സ്റ്റേറ്റ് ഓവർസീയർമാരും പ്രധിനിധികളും ജനറൽ ബോഡി യോഗത്തിൽ  സംബന്ധിച്ചു.
മുന്ന് വർഷത്തേക്കാണ് തിരഞ്ഞെടുക്കപെട്ടവരുടെ കാലാവധി.

പാസ്റ്റർ ജോസഫ് ജോൺ നിലവിൽ കർണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും ബാംഗ്ലൂർ സൗത്ത് സെന്റർ സെന്റർ പാസ്റ്ററും ബണ്ണാർഗട്ട പ്രാദേശിക സഭാ ശുശ്രൂഷകനുമാണ്. 
ക്രൈസ്തവ മാധ്യമ പ്രവർത്തകൻ കൂടെയായ പാസ്റ്റർ ജോസഫ് ജോൺ ഗുഡ്ന്യൂസ്‌ കർണാടക ചാപ്റ്റർ വൈസ് പ്രസിഡന്റും ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ (ബി.സി.പി.എ) സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. 

പാസ്റ്റർ ബ്ലെസ്സൺ ജോൺ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ  ഡയറക്ടറും ബാംഗ്ലൂർ എയർപോർട്ട് സഭയുടെ ശ്രുശ്രുഷകനും ആണ്.

വാർത്ത: ബെൻസൺ ചാക്കോ തടിയൂർ