ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നോർത്ത് മലബാർ സോൺ സംയുക്ത സംഗമം ജൂലായ് 20 ന്

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നോർത്ത് മലബാർ സോൺ സംയുക്ത സംഗമം ജൂലായ് 20 ന്

മാനന്തവാടി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നോർത്ത് മലബാർ സോണും പ്രയർ സെൽ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി നടത്തുന്ന ശുശ്രൂഷക പ്രാർത്ഥന സംഗമം ജൂലൈ 20 ന് കണ്ണൂർ പരിയാരം മൗണ്ട് പാരാൻ ബൈബിൾ സെമിനാരിയിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ സോണിൽപെട്ട കോഴിക്കോട്, വയനാട്,കണ്ണൂർ ,ഇരിട്ടി, കാസർഗോഡ് സെന്ററുകളിൽ ശുശ്രൂഷകന്മാർ പങ്കെടുക്കും.

സോൺ ഡയറക്ടർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് പ്രയർസെൽ ഡിപ്പാർട്ട്മെൻറ് ഭാരവാഹികൾ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും. സോൺ ഡയറക്ടർ പാസ്റ്റർ ബിനു പി ജോർജ് കോഴിക്കോട് , പ്രയർ സെൽ കോർഡിനേറ്റർ പാസ്റ്റർ ജെയ്സൺ തോമസ് കാസർഗോഡ്, തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement