പ്രഷ്യസ് ആൻമേരിക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം  

പ്രഷ്യസ്  ആൻമേരിക്ക്  സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം  

കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ, സൺ‌ഡേ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ, സംസ്ഥാന തലത്തിൽ നടന്ന 2023 - 24 വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രഷ്യസ് ആൻമേരി അനിൽ. K G മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ 96% മാർക്കോടെ A+ നേടിയാണ് ഒന്നാം സ്ഥാനത്തിനർഹയായത്.

കുമ്പനാട് സെന്റർ വെള്ളിക്കര എബൻ-ഏസർ ചർച്ച് അംഗങ്ങളായ ഇവാ . പി വി തോമസിന്റെയും മേരിക്കുട്ടി തോമസിന്റെയും കൊച്ചുമകളാണ് പ്രഷ്യസ്. കുമ്പനാട് BEMH സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.