ഓവറോൾ ചാമ്പ്യന്മാരായി മേപ്രാൽ ദൈവസഭ

ഓവറോൾ ചാമ്പ്യന്മാരായി മേപ്രാൽ ദൈവസഭ

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് തിരുവല്ല സെന്റർ താലന്തു പരിശോധനയിൽ മേപ്രാൽ ദൈവസഭ ഓവറോൾ ചാമ്പ്യന്മാരായി.

63 പോയിന്റോടെ വൈ പി വിഭാഗത്തിലും 47 പോയിന്റോടെ സൺഡേസ്കൂൾ വിഭാഗത്തിലും മേപ്രാൽ ദൈവസഭ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ,47 പോയിന്റ് നേടി കാവുംഭാഗം സഭ വൈ പി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തും 43 പോയിന്റ് നേടി കാരക്കൽ ദൈവസഭ സൺഡേ സ്കൂളിൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വൈ പി വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻഷിപ്പ് സിറ്റി ചർച്ചിലെ ഷിബിൻ ഫിലിപ്പ് കരസ്ഥമാക്കിയപ്പോൾ സൺഡേസ്കൂൾ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കാരയ്ക്കൽ ചർച്ചിലെ ബസിലയിൽ അലക്സ് ആശിഷ് സ്വന്തമാക്കി. 

സൺഡേ സ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ്  ഉദ്ഘാടനം ചെയ്ത താലന്ത് പരിശോധന വൈകിട്ട് ആറു മണിയോടെ അവസാനിച്ചു. പാസ്റ്റർ ജെ. ജോസഫ് . പാസ്റ്റർ സാലു വർഗീസ്,  സാബു വാഴക്കൂട്ടത്തിൽ   എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 

സൺഡേ സ്കൂളിന്റെയും വൈ പി യുടെയും സെൻട്രൽ സെക്രട്ടറിമാരായ പാസ്റ്റർ ഷാജി ഫിലിപ്പ്,  ജസ്റ്റിൻ വി. സാമുവേലും ഈ വർഷത്തെ താലന്തു പരിശോധനയ്ക്ക്  നേതൃത്വം നൽകി.   ഷോൺ ജോഷുവ ബിജു, എബ്രഹാം കെ മാത്യു ,  ഡാനിയേൽ,ബ്രദർ സജോ സ്‌കറിയ, ജോബിൻ വർഗീസും അടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ താലന്തു പരിശോധനയുടെ വിജയകരമായ നടത്തിപ്പിനു പങ്കാളികളായി.

സോണൽ തല മത്സരങ്ങൾ സെപ്റ്റംബർ 27ന് മുളക്കുഴ സീയോൻ കുന്നിൽ  നടക്കും.

വാർത്ത : ജോബിൻ വർഗീസ്

Advertisement