ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു 17-ാമത്  നാഷണൽ കോൺഫ്രൻസ് ബ്രിസ്റ്റോളിൽ ജൂലൈ 26 മുതൽ

ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു 17-ാമത്  നാഷണൽ കോൺഫ്രൻസ് ബ്രിസ്റ്റോളിൽ ജൂലൈ 26 മുതൽ

യു.കെ: ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ ) 17-ാമത്  നാഷണൽ കോൺഫ്രൻസ് ബ്രിസ്റ്റോളിൽ ജൂലൈ 26,27,28 (വെള്ളി,ശനി,ഞായർ) തിയതികളിൽ ബ്രിസ്റ്റോൾ പെന്തകോസ്തൽ  ചർച്ചിന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോൾ, ട്രിനിറ്റി ആക്കാഡമി (BS7 9BY) യിൽ നടക്കും.  റവ. ഡോ. ജോ കുര്യൻ ഉത്ഘാടനം ചെയ്യും. സുവിശേഷകരായ പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ ബാബു ചെറിയാൻ (കേരള) എന്നിവർ പ്രസംഗിക്കും.  വെള്ളിയാഴ്ച വൈകിട്ട് 5:30നും , ശനി രാവിലെ 9:30നും,  ഉച്ചക്ക് 2നും, വൈകിട്ട് 5:30നും പൊതുയോഗങ്ങൾ നടക്കും.

യുവജന സമ്മേളനം, സഹോദരി സമ്മേളനവും, സൺ‌ഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്കുള്ള അവാർഡ് ദാനം എന്നിവ നടക്കും. പാസ്റ്റർ ജോൺ മത്തായി (Asst-Director) പാസ്റ്റർ തോമസ് ജോർജ് (സെക്രട്ടറി ) ഇവ. ഡോണി തോമസ് (ട്രെഷറർ ), പാസ്റ്റർ സജി സാമൂവേൽ (കോൺഫറൻസ് സെക്രട്ടറി ), പാസ്റ്റർ ഷിനു യോഹന്നാൻ (കോൺഫറൻസ് കൺവീനർ ) പാസ്റ്റർ റിജോയ് സ്റ്റീഫൻ (പബ്ലിസിറ്റി & മീഡിയ ) പാസ്റ്റർ റെജി സാം (പ്രെയർ കോർഡിനേറ്റർ ) പാസ്റ്റർ ബ്ലെസ്സൺ തോമസ് (സൺ‌ഡേ സ്കൂൾ -ഡയറക്ടർ ), ക്രിസ്റ്റോ വിൽ‌സൺ (യൂത്ത് കോർഡിനേറ്റർ ) സിസ്റ്റർ സിമോനീ കുര്യൻ (ലേഡീസ് കോർഡിനേറ്റർ) എന്നിവർ വിവിധ ചുമതലകൾ വഹിക്കും.  യുകെയ്ക്ക്  പുറമെ അയർലൻഡിൽ നിന്നും വിവിധ രാജ്യങ്ങളിൽ പങ്കാളിത്തം ഉണ്ടാകും. 

വിവരങ്ങൾക്ക്:  പാസ്റ്റർ തോമസ് ജോർജ് : 07943866456 പാസ്റ്റർ സജി സാമൂവേൽ:  07723329299

Advertisement