സൗത്ത്‌വെസ്‌റ്റ് ചർച്ച് ഓഫ് ഗോഡ്  കൺവെൻഷൻ ഓഗ.25 മുതൽ

സൗത്ത്‌വെസ്‌റ്റ് ചർച്ച് ഓഫ് ഗോഡ്  കൺവെൻഷൻ ഓഗ.25 മുതൽ

ഹ്യൂസ്റ്റൺ : സൗത്ത്‌വെസ്‌റ്റ് ചർച്ച് ഓഫ് ഗോഡ്, ഹ്യൂസ്റ്റൺ സഭയുടെ  വാർഷിക കൺവെൻഷൻ ആഗ. 25 മുതൽ 27 വരെ നടക്കും. സീനിയർ പാസ്‌റ്റർ എബ്രഹാം തോമസ് ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താങ്കോട്ട പ്രസംഗിക്കും. സൗത്ത്‌വെസ്‌റ്റ് ചർച്ച് ഓഫ് ഗോഡ്‌ ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതല്‍ ഉണർവ് യോഗങ്ങൾ നടക്കും. ആഗ.27 ന് ഞായറാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന സഭാ ആരാധനയോടുകൂടി കൺവൻഷൻ സമാപിക്കും .

പാസ്റ്റർ പ്രകാശ് സ്കറിയ, പാസ്റ്റർ മാത്യു ജോൺ പൂമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.

Southwest Church of God, 235 Avenue E , Stafford, Texas 77477

Advertisement