ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ YPE എറണാകുളം സോണൽ അവാർഡ് വിതരണവും സ്കൂൾകിറ്റ് വിതരണവും 

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ YPE എറണാകുളം സോണൽ അവാർഡ് വിതരണവും സ്കൂൾകിറ്റ് വിതരണവും 

എറണാകുളം : എറണാകുളം സോണൽ YPE യുടെ  അവാർഡ് വിതരണവും സ്കൂൾകിറ്റ് വിതരണവും നടന്നു. ഹൈബി ഈഡൻ എം.പി ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ പി.എ ജെറാൾഡ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കിറ്റ് വിതരണം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ വൈ. റെജി നടത്തി. 

ഡോക്ടേഴ്സായി ഗ്രാജുവേറ്റ് ചെയ്തവരേയും, +2 മുഴുവൻ A+ ലഭിച്ച വിദ്യാർത്ഥികളേയും, യൂണിവേഴ്സിറ്റി റാങ്ക് ലഭിച്ചവരേയു ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു ബേബി, പി.ആർ വർഗ്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

എറണാകുളം സോണൽ കോർഡിനേറ്റർ  സജു സണ്ണി  നേതൃത്വം നൽകി.