വരവൂർ റിവൈവൽ ഫെസ്റ്റിവൽ ഏപ്രിൽ 7 മുതൽ

വരവൂർ റിവൈവൽ ഫെസ്റ്റിവൽ ഏപ്രിൽ 7 മുതൽ

വടക്കാഞ്ചേരി: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ വരവൂർ എഫഥാ വർഷിപ്പ് സെന്ററിന്റെ വരവൂർ റിവൈവൽ ഫെസ്റ്റിവൽ ഏപ്രിൽ 7 മുതൽ 9 വരെ വരവൂർ കത്തോലിക്ക പള്ളിയുടെ മുൻവശത്തു നടക്കും. വൈകിട്ട് 5.30 മുതൽ 9 വരെയാണ് പൊതുയോഗങ്ങൾ. ഉദ്ഘാടനം പാസ്റ്റർ ജോൺ ജോസഫ് നിർവഹിക്കും. 

 പാസ്റ്റർ ഷിബു കെ. മാത്യു തിരുവല്ല , പാസ്റ്റർ സണ്ണി താളിക്കോട് , പാസ്റ്റർ സുഭാഷ് കുമരകം , പാസ്റ്റർ പി.എ. ജെറാൾഡ് അടൂർ എന്നിവർ പ്രസംഗിക്കും. പ്രൈസ് മെലഡീസ് തൃശ്ശൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും .

  സഭാ ശുശൂഷകൻ പാസ്റ്റർ ടൈറ്റസ് കുന്നംകുളം നേതൃത്വം നല്കും.