ഐപിസി പുതുപ്പള്ളി സെന്റർ കൺവൻഷനു തുടക്കമായി
കോട്ടയം : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പുതുപ്പള്ളി സെന്റർ 35-ാമത് വാർഷിക കൺവൻഷൻ ഡിസംബർ 6 ന് സെൻറർ മിനിസ്‌റ്റർ പാസ്‌റ്റർ പി.എ. മാത്യു ഉദ്ഘാടനം ചെയ്തു. മാങ്ങാനം മന്ദിരം കവലയ്ക്ക് സമീപം ചക്കിട്ടുതറ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ ഡിസം.10 ന് സമാപിക്കും.
ഡിസംബർ 7 വ്യാഴാഴ്ച്ച രാവിലെ 10 ന് സഹോദരീ സമാജം മീറ്റിങ്ങും, 8 വെള്ളിയാഴ്ച്ച 10 ന് പൊതു ഉപവാസ പ്രാർത്ഥന ട്രിനിറ്റി സെന്ററിലും ഡിസം. 9 ന് ഐപിസി രഹബോത്ത് (പുതുപ്പള്ളി) സഭയിൽ മാസയോഗവും ഡിസം. 10 ഞായറാഴ്ച്ച സംയുക്ത ആരാധന കൺവൻഷൻ ഗ്രൗണ്ടിലും നടക്കും.
പാസ്റ്റർമരായ ഷാജി എം പോൾ, ഫെയ്ത്‌ത് ബ്ലസ്സൻ, റ്റി.ഡി. ബാബു, സണ്ണി കുര്യൻ, റോയ് മർക്കര, ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. പാസ്‌റ്റർ സാജു ജോസഫ് ജനറൽ കൺവീനറായും, പാസ്റ്റർ അനൂപ് കോര ജോൺ പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.