ഐഎജി യുകെ & യുറോപ്പ് നാഷണൽ കോൺഫറൻസ് ഇന്നു മാർച്ച് 17 മുതൽ

ഐഎജി യുകെ & യുറോപ്പ് നാഷണൽ കോൺഫറൻസ് ഇന്നു മാർച്ച് 17 മുതൽ

പ്രസ്റ്റൻ : 16- മത് I A G UK & യൂറോപ്പ് നാഷണൽ കോൺഫറൻസ്  മാർച്ച് 17 മുതൽ19 വരെ ഇംഗ്ലണ്ടിലെ പ്രസ്റ്റൻ പട്ടണത്തിൽ നടക്കും. പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ പ്രഭാഷകനായിരിക്കും. ബ്രദർ മാത്യു ടി ജോൺ ആരാധനക്കു നേതൃത്വം നൽകും.IAG UK & യുറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിക്കും. യുവജനങ്ങൾക്കായി ബ്രദർ ജോഷ്വാ ക്രിസ്റ്റഫർ ക്ലാസ്സുകൾ നയിക്കും.സഹോദരിമാർക്കും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടത്തപ്പെടും.വിവിധ റീജിയണിൽ നിന്നുള്ള I A G ക്വയർ ഓരോ സെഷനുകളിൽ ഗാനശുശ്രൂഷകൾ നിർവ്വഹിക്കും. 

വാർത്ത: പോൾസൻ യു. കെ