ഇടയ്ക്കാട് കൺവൻഷനു  മെയ് 9 ന് തുടക്കം

ഇടയ്ക്കാട് കൺവൻഷനു  മെയ് 9 ന് തുടക്കം

ഇടയ്ക്കാട്: ഇടയ്ക്കാട് കുടുംബം ക്രിസ്തീയ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഇടയ്ക്കാട് കൺവൻഷൻ ഇന്ന് മെയ് 9 മുതൽ മെ യ് 11 വരെ നടക്കും.ദിവസവും വൈകിട്ട് 6 ന് ആരംഭിക്കും.  

ഇടയ്ക്കാട് വടക്ക് ദക്ഷിണേന്ത്യാ ദൈവസഭയ്ക്ക് സമീപം ഇമ്മാനുവേൽ ഗ്രൗണ്ടിൽ നടക്കുന്ന യോഗം അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖല മുൻ ഡയറക്ടർ പാസ്റ്റർ ഒ.സാമുവേൽ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ സജു ചാത്തന്നൂർ, റെജി മാത്യു ( റെജി ശാസ്താംകോട്ട ), ഷാജി യോഹന്നാൻ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ഏഴംകുളം ജറുസലേം വോയിസ് സംഗീത ശുശ്രുഷ നയിക്കും.

ഇടയ്ക്കാട് പ്രദേശത്തെ വേർപെട്ട ദൈവസഭകളിലെ യുവജനങ്ങൾ ഒരുമിച്ചു സമ്മേളിക്കുന്ന ഇടമാണ് ഇടയ്ക്കാട് കുടുംബം. പ്രാദേശിക സഭകളുടെ പിന്തുണയോടെ വ്യത്യസ്ത പരിപാടികൾ കുടുംബം നടത്തി വരുന്നുണ്ട്. എല്ലാ മാസാദ്യ ഞായറാഴ്ചകളിലും യുവജന കൂട്ടായ്മ നടക്കുന്നു. ചാരിറ്റി, മിഷൻ, ഇവാഞ്ചലിസം തുടങ്ങിയ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുടുംബം ആത്മീയ - സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്.