ത്രിദിന കൺവെൻഷൻ കുടശ്ശനാട്ടിൽ ഇന്നു നവം. 20 മുതൽ
അടൂർ: ഐപിസി ബഥേൽ കുടശ്ശനാട് സഭയുടെ ആഭിമുഖ്യത്തിൽ നവം. 20 മുതൽ 22 വരെ ചർച്ച് ഗ്രൗണ്ടിൽ കൺവെൻഷൻ നടക്കും. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സുഭാഷ് കുമരകം, ഷാജി എം. പോൾ, തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ആൻറണി ചാക്കോ, ബാബു ബ്ലെസ്സ് നഗർ, അനിയൻകുഞ്ഞ് എന്നിവർ നേതൃത്വം നൽകും.