CRYM KERALA പ്രവർത്തനോദ്ഘാടനം നാളെ ജൂലൈ 18 ന് 

CRYM KERALA പ്രവർത്തനോദ്ഘാടനം നാളെ ജൂലൈ 18 ന് 

ആയൂർ : ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ യുവജനവിഭാഗമായ CRYM ന്റെ പ്രവർത്തന ഉദ്ഘടനവും മെമ്പർഷിപ് ക്യാമ്പയിന്റെ തുടക്കവും ജൂലൈ 18 ന് വാളകം മേഴ്‌സി ഹോസ്പിറ്റൽ ചാപ്പലിൽ രാവിലെ 10 മുതൽ 1 വരെ നടക്കും. 

പ്രവർത്തന ഉദ്ഘാടനം ചർച്ച് ഓഫ് ക്രൈസ്റ്റ് വൈസ് പ്രസിഡന്റ്‌ റോയ് അലക്സാണ്ടർ നിർവഹിക്കും. CRYM മെംബെർഷിപ്‌ ക്യാമ്പയിൻ ഉദ്ഘാടനം ജനറൽ സെക്രട്ടറി ഡോ. ജോർജ് റ്റി. കുര്യൻ നിർവഹിക്കും. CRYM ജനറൽ സെക്രട്ടറി ജോജോ റാന്നി സ്റ്റേറ്റ് കമ്മിറ്റിയുടെ പുതിയ പ്രൊജക്റ്റ്‌കൾ അവതരിപ്പിക്കും.

തുടർന്ന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പത്തനാപുരം ഗാന്ധി ഭവൻ സന്ദർശിക്കും.