ദീപം വെർച്വൽ ബൈബിൾ സ്കൂൾ മൂന്നാം സീസൺ ജൂലൈ 15 മുതൽ

ദീപം വെർച്വൽ ബൈബിൾ സ്കൂൾ മൂന്നാം സീസൺ ജൂലൈ 15 മുതൽ

കോട്ടയം : യങ്സ്റ്റേഴ്സ് പ്രയർ നെറ്റ്‌വർക്കിന്റെ (YPN) ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന ദീപം വെർച്വൽ ബൈബിൾ സ്കൂളിന്റെ മൂന്നാം സീസൺ ജൂലൈ 15ന് ആരംഭിക്കും.

 കഴിഞ്ഞ രണ്ട് സീസണുകളിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഈ ശുശ്രൂഷ വേറിട്ട ഒരു അനുഭവവും ആത്മിക വളർച്ചയ്ക്കും പക്വതയ്ക്കും കാരണമായിട്ടുണ്ട്. എല്ലാ ശനിയാഴ്ചകളിലും ഇന്ത്യൻ സമയം 5 മണി മുതൽ 6.30 വരെ സൂം പ്ലാറ്റഫോംമിൽ നടത്തപ്പെടുന്ന ദീപം പ്രോഗ്രാം കുഞ്ഞുങ്ങളുടെ സംഗ്രമമായ വളർച്ചക്ക് ഊന്നൽ കൊടുക്കുന്നു.

പ്രായം തരം തിരിച്ചുള്ള ബൈബിൾ പഠനം, പാട്ടുകൾ, ബൈബിൾ വായനക്രമം, ഗെയിംസ്, പപ്പറ്റ് ഷോ, ആർട്ട്‌ ആൻഡ് ക്രാഫ്റ്റ്സ്, ആധുനിക വിഷയങ്ങളുടെ ചർച്ചകൾ, ഈ കാലത്തിൽ കുഞ്ഞുങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും തുടങ്ങി അനേക കാര്യങ്ങളും ഓരോ സീസണിലും ഭാഗം ആക്കിയിരിക്കുന്നു. മൂന്നാം സീസണിലേക്ക് സൗജന്യ പ്രവേശനം ആരംഭിച്ചിരിക്കുന്നു. 4 വയസ്സ് മുതൽ ഉള്ള കുഞ്ഞുങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായും രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപെടുക: ഫോൺ : 8113084105 (Nissi Zachariah)

Advertisement