പാസ്റ്റർ വിൽസൻ ജോണിന് ഡോക്ടറേറ്റ്

ബെംഗളൂരു: കൊട്ടാരക്കര ഓടനാവട്ടം സയോൺ ഐപിസി സഭാംഗം പാസ്റ്റർ വിൽസൺ ജോൺ ബാംഗ്ലൂർ അമേരിക്കയിലെ
ആസ്ബറി തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഓർഗനൈസേഷണൽ ലീഡർഷിപ്പിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് ബാച്ചിലർ ഓഫ് തിയോളജി , ബാംഗ്ലൂർ ന്യൂ ലൈഫ് തിയോളജിക്കൽ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി, സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രിസ്ത്യൻ സ്റ്റഡീസ് (സയാക്സ് ) മാസ്റ്റർ ഓഫ് തിയോളജിയും കരസ്ഥമാക്കിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടുകളായി കുടുംബമായി ബാംഗ്ലൂരിൽ താമസിച്ച് കന്നഡ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിൽ സുവിശേഷ പ്രവർത്തകനാണ്.
ഭാര്യ : നിഷ വിൽസൺ. മക്കൾ : ജെറോഷ് വിൽസൺ, ജെറോൺ വിൽസൺ, ജെറിഷാ വിൽസൺ