ദൈവപ്രവർത്തിക്കായുള്ള യഥാസ്ഥാനമാണ് സഭയുടെ ആവശ്യം : പാസ്റ്റർ ഷാജി എം. പോൾ

കെ.ബി.ഐസക് ദോഹ
ദോഹ : ദൈവവിളിയെ കുറിച്ചുള്ള ഉറപ്പ് ഉള്ളവരുടെ സകല ദുർഘടങ്ങളും ദൈവം മാറ്റുമെന്നും ദൈവപ്രവർത്തിക്കായുള്ള യഥാസ്ഥാനമാണ് സഭയുടെ ആവശ്യമെന്നും പാസ്റ്റർ ഷാജി എം പോൾ ഉദ്ബോധിപ്പിച്ചു . പാപം വരിഞ്ഞു മുറുക്കിയ ജീവിതങ്ങളെ തിരിച്ചു പിടിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്നും അതിനായി സഭയും നേതൃത്വവും സുവിശേഷേ ഘഷണത്തിൽ ഉത്സുകരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദോഹ ഐ പി സി കൺവെൻഷൻ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 1 മുതൽ 3 വരെ വൈകിട്ട് 7 മുതൽ 9.15 വരെ ഐഡിസിസി കോംപ്ലക്സ്സിൽ ഉള്ള ദോഹ ഐപിസി ഹാളിൽ (Hall no 2) ക്രമീകരിച്ച ത്രിദിന കൺവൻഷൻ ഇന്ന് ഫെബ്രു. 3 ന് സമാപിക്കും. പാസ്റ്റർ പി കെ ജോൺസൺ അധ്യക്ഷൻ ആയിരിക്കും. ദോഹ ഐ.പി.സി ക്വയർ പ്രയിസ് ആൻഡ് വർഷിപ്പിന് നേതൃത്വം കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക്:Pastor P K Johnson 66557797) സെക്രട്ടറി: ബ്രദർ. സന്തോഷ് (55844316)