QMPC യുടെ നേതൃത്വത്തിലുള്ള PRAY FOR THE LAND ഇന്ന് മെയ് 20 ശനിയാഴ്ച 

QMPC യുടെ നേതൃത്വത്തിലുള്ള PRAY FOR THE LAND ഇന്ന് മെയ് 20 ശനിയാഴ്ച 

കെ.ബി ഐസക്ക്

ദോഹ : ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) നേതൃത്വം നൽകുന്ന PRAY FOR THE LAND മെയ് 20 ശനിയാഴ്ച വൈകീട്ട് 7 ന് ദോഹ ഏജി ഹാളിൽ നടക്കും. പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ടി.എസ് സാമുവേൽകുട്ടി പ്രസംഗിക്കും.  

 ദീർഘ വർഷങ്ങൾ ഐഡിസിസി യുടെ ചുമതല വഹിച്ച പാസ്റ്റർ ജേക്കബ് ജോണിന് യാത്രയയപ്പ് നൽകും.  പുതിയതായി വിവിധ സഭകളിൽ ചാർജെടുത്ത പാസ്റ്റർ ജോസഫ് തോമസ് (ശാലേം ഐ.പി.സി), പാസ്റ്റർ. സാം റ്റി.ജോർജ്ജ് (ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ. ബിനു തോമസ് (ഐ.പി.സി. ഫെയ്ത് സെന്റർ) എന്നീ ദൈവദാസന്മാരെ QMPC യിലേക്ക് സ്വാഗതം ചെയ്യും.

QMPC യിലെ എല്ലാ സഭകളിൽ നിന്നും ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന ഈ മീറ്റിംഗിൽ QMPC പ്രസിഡന്റ് പാസ്റ്റർ പി.കെ. ജോൺസൺ അധ്യക്ഷത വഹിക്കും.

Advertisement