എബെനെസർ പെന്തെക്കോസ്റ്റൽ ചർച്ച് പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശ്രുശുഷ ജൂൺ 10 ന്

എബെനെസർ പെന്തെക്കോസ്റ്റൽ ചർച്ച് പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശ്രുശുഷ ജൂൺ 10 ന്

കുര്യൻ ഫിലിപ്പ് ചിക്കാഗോ

ചിക്കാഗോ: ചിക്കാഗോ സിറ്റിയുടെ തെക്ക് ഭാഗം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എബെനെസർ പെന്തക്കോസ്റ്റൽ ചർച്ചിനു വേണ്ടി പുതിയതായി വാങ്ങിയ ആരാധനാലയത്തിന്റ സമർപ്പണ ശ്രുശുഷ ജൂൺ 10 ശനിയാഴ്ച രാവിലെ നടക്കും.   

സീനിയർ ശ്രുഷകനും പ്രസിഡന്റ്റുമായ പാസ്റ്റർ കുര്യൻ ടി. ജോണിന്റെ അധ്യക്ഷതയിൽ രാവിലെ 10 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം

 ജോർജ് മുഖ്യ അതിഥിയായിരിക്കും. ചിക്കാഗോ സിറ്റിയിലെ മറ്റിതര സഭാ ശ്രുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. ഐപിസി സെൻട്രൽ റീജിയൻ ഭാരവാഹികളും സംബന്ധിക്കും.

1993 ൽ ചിക്കാഗോ റിഡ്ജ് സിറ്റി കേന്ദ്രമാക്കി പാസ്റ്റർ കുര്യൻ ടി. ജോൺ ആരംഭിച്ച പ്രവർത്തനമാണ് എബെനെസർ പെന്തെക്കോസ്റ്റൽ ചർച്ച്. ഭാര്യ സിസ്റ്റർ ഗ്രേസിക്കുട്ടി ജോണും പ്രവർത്തനത്തിന്റെ മുൻ നിരയിൽ സജീവമാണ്. മത്തായി ജോൺ സഭാ സെക്രട്ടറിയായും മാത്യു ജോർജ് ട്രഷർറായും പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക് : 708 923 6313