ഇടയ്ക്കാട് കുടുംബം തിരുവചനധ്യാനവും സംഗീത ശുശ്രുഷയും ജനു. 7 ന്

ഇടയ്ക്കാട് കുടുംബം  തിരുവചനധ്യാനവും  സംഗീത ശുശ്രുഷയും ജനു. 7 ന്

അടൂർ : ഇടയ്ക്കാട് ഗ്രാമത്തിലെ ക്രിസ്തീയ സൗഹൃദകൂട്ടായ്മയായ ഇടയ്ക്കാട് കുടുംബത്തിൻ്റെ ആറാമത് വാർഷികം ജനുവരി 7 ന് ഞായർ വൈകിട്ട് 6 മുതൽ  ഇടയ്ക്കാട് ശാലേം അസംബ്ലി ഓഫ് ഗോഡ് സഭാഹാളിൽ നടക്കും.

തിരുവചനധ്യാനം, സംഗീത ശുശ്രുഷ, അവാർഡ്‌ദാനം, മെഗാ ബൈബിൾ ക്വിസ് സമ്മാനദാനം തുടങ്ങിയവവാർഷികത്തിൻ്റെ ഭാഗമായി നടക്കും. സുവി. ജോയൽ മാത്യൂ, പെരുമ്പാവൂർ മുഖ്യസന്ദേശം നല്കും.സംഗീത ശുശ്രുഷയ്ക്ക് ബ്രദർ ജോൺസൻ ഡേവിഡ് നേതൃത്വം നല്കും.

പത്താംക്ലാസ്, പ്ലസ് ടൂ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് നല്കി ആദരിക്കും. പ്രതിമാസം നടക്കുന്ന യൂത്ത് മീറ്റിംഗിൻ്റെ ഭാഗമായുള്ള മെഗാ ബൈബിൾ ക്വിസ് ജേതാക്കൾക്കു സമ്മാനം വിതരണം ചെയ്യും. 

 വിവരങ്ങൾക്ക് പാസ്റ്റർ ഷാബു ജോൺ 9605949894 പാസ്റ്റർ ജോൺസൻ ബെന്നി 9495101151 ബ്രദർ ബിജു ജോൺ 7510980059 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Advertisement