ഇപിപിഎഫ് ലോഗോസ് ഫെസ്റ്റ് സെപ്റ്റംബര്‍ നാളെ 27ന്

ഡോ. മുരളീധര്‍ മുഖ്യപ്രഭാഷകന്‍ 

ഇപിപിഎഫ് ലോഗോസ് ഫെസ്റ്റ് സെപ്റ്റംബര്‍ നാളെ  27ന്

കോട്ടയം: എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍സ് പ്രെയര്‍ ഫെലോഷിപ്പ് (ഇപിപിഎഫ്) 31-ാമത് സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ചൊരുക്കുന്ന വചനപ്രഘോഷണ സമ്മേളനം ലോഗോസ് ഫെസ്റ്റ് 2023 കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപമുള്ള എം. റ്റി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 27-ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ നടക്കും.  

മുന്‍ സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഇപിപിഎഫ് ഓണററി പ്രസിഡന്‍റ് റവ. ജേക്കബ് ആന്‍റണി അധ്യക്ഷത വഹിക്കും. പ്രശസ്ത സുവിശേഷപ്രഭാഷകന്‍ ഡോ. മുരളീധര്‍ കെ. (കോയമ്പത്തൂര്‍) മുഖ്യസന്ദേശം നല്‍കും. ഇവാ. റോയ് മാര്‍ക്കര പ്രസംഗിക്കും. ഫലകരമായ ദൈവരാജ്യദൗത്യം എന്നതാണ് ചിന്താവിഷയം. 

പ്രശസ്ത ഗായകരടങ്ങുന്ന ഇപിപിഎഫ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി ഇവാ. എം.സി. കുര്യന്‍, പി.വി. വര്‍ഗീസ്, ജോണ്‍ മാത്യു, മാത്യു ജേക്കബ്, ഷാനി മാത്യു, ഷിബു ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തിരുവചന സ്നേഹികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ഫോണ്‍: 9349503660, 8137973665.

Advertisement