ഏറനാട് കൺവൻഷനു ഇന്ന് ഏപ്രിൽ 18നു തുടക്കം

ഏറനാട് കൺവൻഷനു ഇന്ന് ഏപ്രിൽ 18നു തുടക്കം

വണ്ടൂർ : ഐപിസി ഗിൽഗാൽ വണ്ടൂർ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഏറനാട് കൺവൻഷൻ ഏപ്രിൽ 18 മുതൽ 20 വരെ മണലിക്കൽ ബസ് സ്റ്റാൻൻ്റ് പരിസരത്ത് നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 10 വരെയാണ് പൊതുയോഗം.

ഐപിസി നിലമ്പൂർ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ടി.എം. ദേവസ്യ ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ സാജു ചാത്തന്നൂർ, ലിജോ ജോൺസൺ എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ ഇ.പി. മാത്യുവിൻ്റെ നേതൃത്വത്തിലുള്ള ബ്ലസ് സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. പാസ്റ്റർ അനിൽ ജോൺ നേതൃത്വം നല്കും.

Advertisement