ഏറനാട് കൺവെൻഷൻ ഫെബ്രു. 3 മുതൽ

ഏറനാട് കൺവെൻഷൻ ഫെബ്രു. 3 മുതൽ
varient
varient
varient

വണ്ടൂർ : ഐപിസി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഏറനാട് കൺവെൻഷൻ ഫെബ്രു. 3 മുതൽ 5 വരെ വണ്ടൂർ മണലിമ്മൽ ബസ് സ്റ്റാന്റിനു സമീപം നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെയാണ് പൊതുയോഗം. ഐ.പി.സി നിലമ്പൂർ സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ്ജ് ഉത്ഘാടനം ചെയ്യും. പാസ്റ്റർന്മാരായ ജയ്സ് പാണ്ടനാട് , അജി ആന്റണി, എബി എബ്രഹാം, ലിജോ ജോൺസൺ യു എ ഇ എന്നിവർ പ്രസംഗിക്കും. കോഴിക്കോട് ബ്ലസ്സിം സിംഗേഴ്സ് ഗാന ശുശ്രൂഷ നടത്തും. പാസ്റ്റർ അനിൽ ജോൺ നേതൃത്വം നൽകും .