മണ്ണൂരിൽ വി ബി എസ്സിന് അനുഗ്രഹ സമാപനാം

മണ്ണൂർ : മണ്ണൂരും സമീപപ്രദേശങ്ങളിലുമുള്ള പെന്തക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മ്മയായ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്  മണ്ണൂരിന്റെ നേതൃത്വത്തിൽ ഏപ്രിൽ ആദ്യ വാരം മണ്ണൂർ എ ജി ചർച്ചിൽ  വെക്കേഷൻ ബൈബിൾ സ്കൂൾ അനുഗ്രഹകരമായി സമാപിച്ചു . 125 പരം കുട്ടികൾ പങ്കെടുത്തു , സമാപനം ദിവസം മണ്ണൂർ ബി. ഡി. ജംഗ്ഷൻ മുതൽ മണ്ണൂർ മാർക്കറ്റ് ജംഗ്ഷൻ വരെ കുട്ടികളുടെ റാലിയും നടത്തി , പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു . ചിൽഡ്രൻ ഗോസ്പൽ ക്ലബ്, സേലം വി ബി എസ്സിന് നേതൃത്വം നൽകി . 

ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മണ്ണുരിന്റെ ഭാരവാഹികളായി പ്രസിഡന്റ് പാസ്റ്റർ ഷിജു ബേബി ( ഐ പി സി ), വൈസ് പ്രസിഡന്റ് ബ്രദർ ജോൺ തോമസ് ( ശാരോൻ) , സെക്രട്ടറി പാസ്റ്റർ ജോൺസൻ ( ചർച്ഓഫ് ഗോഡ് ) , ജോയിൻറ് സെക്രട്ടറി ബ്രദർ ജോസ് ഡാനിയേൽ ( സിലോൺ പെന്തക്കോസ്തു ) , ട്രഷറർ ബ്രദർ കെ ബേബി ( ബഥേൽ ചർച്) , പ്രോഗ്രാം കോർഡിനേറ്റർ പാസ്റ്റർ അനിൽ വര്ഗീസ് ( എ ജി ചർച്)  കമ്മറ്റി മെമ്പേഴ്സ്: ബ്രദർ ബിജു ( എ ജി ചർച്), പാസ്റ്റർ ബൈജു പി തോമസ് ( ഇന്റർനാഷണൽ ഗോസ്പൽ ചർച്) പാസ്റ്റർ അനൂപ് ജേക്കബ് ( ബഥേൽ ചർച്), ബ്രദർ ടി ടി തോമസ് ( ഐ പി സി ) എന്നിവർ നേതൃത്വം നല്കി.