ജസ്റ്റിസ് ജെ.ബി. കോശിയെ അനുമോദിച്ചു

ജസ്റ്റിസ് ജെ.ബി. കോശിയെ അനുമോദിച്ചു

കൊച്ചി: ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പി.എസ്.സി നിയമനങ്ങളിൽ കുടുതൽ സംവരണം എർപ്പെടുത്തുക, ക്രൈസ്തവ വിഭാഗങ്ങളടക്കമുളളവർക്ക് പ്രത്യേകിച്ച് തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവരുടെ പുനരധിവാസത്തിന് കൂടുതൽ പാക്കേജ് തുടങ്ങിയ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച ജസ്റ്റിസ് ജെ ബി.കോശിയെ വിവിധ ക്രൈസ്തവ സഭകളുടെ അത്മായരുടെ ഐക്യ വേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ അനുമോദിച്ചു.

എസിസിഎ പ്രസിഡന്റ്‌ -ബാബു കെ വർഗീസ്, എറണാകുളം, ജനറൽ സെക്രട്ടറി -ബേബി മുല്ലമംഗലം, പാലക്കാട്‌, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി -ഡോ. സാജൻ സി ജേക്കബ്, തൃശൂർ, വൈസ് പ്രസിഡന്റ :എബ്രഹാം ചക്കുങ്കൽ -മലപ്പുറം, സെക്രട്ടറി ലില്ലിക്കുട്ടി ജേക്കബ് -പത്തനംതിട്ട, എന്നിവർ യോഗത്തിൽ സംബന്ധിച്ചു.  

ACCA കമ്മിഷനു നൽകിയ15 ലധികം വിഷയങ്ങളിൽ 80% വിഷയങ്ങളും ശുപാർശയിൽ ഉൾപ്പെത്തിയതായി ഭാരവാഹികൾ പറഞ്ഞു. 

കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യിലാണ് ബഹു കോശി സാറിനെ അനുമോദിക്കാൻ തീരുമാനമെടുത്തത്. കൂടാതെ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു. 

പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ -ബാബു കെ വർഗീസ്, എറണാകുളം, ജനറൽ സെക്രട്ടറി -ബേബി മുല്ലമംഗലം, പാലക്കാട്‌, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി -ഡോ. സാജൻ സി ജേക്കബ്, തൃശൂർ, ട്രഷറർ -ബിജു ജോസഫ്, മലപ്പുറം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി നോബിൾ ജോർജ്, തിരുവനന്തപുരം, മറ്റിൽഡ മൈക്കിൾ-എറണാകുളം, എബ്രഹാം ചക്കുങ്കൽ -മലപ്പുറം, സെക്രട്ടറിമാറായി ബാബു പോൾ-പാലക്കാട്‌, ലില്ലിക്കുട്ടി ജേക്കബ് -പത്തനംതിട്ട, ആനി ജപരാജ് -ഇടുക്കി, ഡോ. ജോസഫ് തോമസ് -കണ്ണൂർ, ലീഗൽ ഡയറക്ടർ -അഡ്വ. രഞ്ജി മത്തായി, കൊല്ലം, മീഡിയ ഡയറക്ടർ: ജോയ്സ് വി ജോർജ്ജ്( പത്തനംതിട്ട) ഫിനാൻസ് കോ ഓർഡിനേറ്റർ -തോമസ് പല്ലൻ, തൃശൂർ, മിഷൻ കോ ഓർഡിനേറ്റർ സാമൂവൽ പ്രക്കാനം( പത്തനംതിട്ട),മീഡിയ കോർഡിനേറ്ററായി ഡോ :ഡോൺ തോമസിനെയും (കോഴിക്കോട്) തെരഞ്ഞെടുത്തു.