വേറിട്ട പ്രവർത്തനവുമായി ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി

വേറിട്ട പ്രവർത്തനവുമായി ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി

എഡ്മൺറ്റോൺ: ACSN ഇന്ത്യൻ കമ്മ്യൂണിറ്റി സഭകളുമായി സഹകരിച്ച് ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലിയുടെ നേതൃത്വത്തിൽ അർഹരായ നിരവധി ആളുകൾക്ക് ഭക്ഷണവും വസ്ത്രവും നല്കി മാതൃകയായി. ACSN സംഘടിപ്പിച്ച "He Cares 2023" എന്ന പേരിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ  വിവിധ രാഷ്‌ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.

മാതൃകപരമായ ഇത്തരം നന്മ പ്രവർത്തികൾ ശ്രദ്ധേയമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി റാണ്ടി ബോയി സോനനാൾട്ട് പറഞ്ഞു. എം പി.മാരായ മാറ്റ് ജെനൊ റൊക്സ് , കെല്ലി മാക്ക്കൊലി എന്നിവർ പ്രസംഗിച്ചു.

പാസ്റ്റർമാരായ മനീഷ് തോമസ്, ജോസഫ് ജോർജ് , കോ-ഓർഡിനേറ്റർ സന്തോഷ്‌ ജേക്കബ് , ജോൺസൺ മാത്യു, ഫിന്നി പുലിക്കോട്ടിൽ, മെർലിൻ തോമസ് , പാസ്റ്റർ അജിബോസ് എന്നിവർ നേതൃത്വം നല്കി.