വനിത ഫുട്ബോൾ ലോകകപ്പ് : കന്നിക്കിരീടമുയർത്തി സ്പെയിൻ 

വനിത ഫുട്ബോൾ ലോകകപ്പ് : കന്നിക്കിരീടമുയർത്തി സ്പെയിൻ 

സിഡ്നി: വനിത ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സ്പെയിൻ കന്നി കിരീടമുയർത്തി. 29–ാം മിനിറ്റിൽ ഓൾഗ കർമോനയുടെ ഗോളിലാണു സ്പെയിൻ മുന്നിലെത്തിയത്. സ്പാനിഷ് വനിതാ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടമാണിത്. മത്സരത്തിൽ പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും മുൻതൂക്കം സ്പെയിനായിരുന്നു. അഞ്ച് ഓൺ ടാർഗെറ്റ് ഷോട്ടുകളാണ് ഇംഗ്ലണ്ട് ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ട് തൊടുത്തുവിട്ടത്. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് താരങ്ങൾ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. കിരീട നേട്ടത്തോടെ ജർമനിക്കു ശേഷം പുരുഷ, വനിതാ ലോകകപ്പുകൾ വിജയിക്കുന്ന ടീമായി സ്പെയിൻ മാറി. അമേരിക്ക (4), ജെർമനി (2), നോർവെ (1), ജപ്പാൻ (1) എന്നിവർക്ക് ശേഷം ലോകകപ്പുയർത്തുന്ന അഞ്ചാം രാജ്യമാണ് സ്പെയിൻ. കഴിഞ്ഞ 57 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.