എഫ്ജി ഏജി പ്രെയർ ആൻഡ് റിട്രീറ്റ് സെന്റർ ബാംഗ്ലൂരിൽ ആരംഭിച്ചു
ബെംഗളൂരു: അസംബ്ലീസ് ഓഫ് ഗോഡ് അഖിലേന്ത്യാ സൂപ്രണ്ട് റവ.പോൾ തങ്കയ്യയുടെ നേതൃത്വത്തിലുള്ള പ്രാർഥനാ സെന്റർ ബെംഗളൂരു ബെലഹള്ളിയിലെ ഹെഗ്‌ഡെനഗറിൽ ആരംഭിച്ചു.
2.3 ഏക്കർ സ്ഥലത്ത് ഒക്ടോബർ 31-ന് ആരംഭിച്ച ഈ പ്രോജക്റ്റ് നവംബർ 25-ന് പണി പൂർത്തിയാക്കി. വെറും 25 ദിവസങ്ങൾക്കുള്ളിൽ പൂർത്തികരിച്ച പ്രയർ സെൻ്റർ ക്യാംപസിൽ കോൺഫറൻസുകളും റിട്രീറ്റുകളും നടത്താവുന്ന 1000 പേർക്ക് ഇരിക്കാവുന്നതുമായ പ്രാർഥനാ ഹാൾ, 21 മുറികൾ, ഡൈനിംഗ് ഹാൾ, അടുക്കള, 20 ടോയ്‌ലറ്റുകൾ, 30 അടി ബാപ്റ്റിസം ടാങ്ക് എന്നിവ ഉൾപ്പെടുന്നു.
ബാംഗ്ലൂരിലെ ഫുൾ ഗോസ്പൽ എ.ജി (എഫ്.ജി.എ ജി ) സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററായ റവ. പോൾ തങ്കയ്യ ബാംഗ്ലൂർ സിറ്റിയുടെ പ്രാന്തപ്രദേശത്ത് ഒരു പ്രാർത്ഥനാ കേന്ദ്രം നിർമ്മിക്കാൻ ആഗ്രഹിച്ചുവെങ്കിലും വിവിധ കാരണങ്ങളാൽ അത് നടന്നില്ല. നിരാശപ്പെടുന്നതിനുപകരം പാസ്റ്റർ പോൾ ദൈവത്തിൽ വിശ്വസിക്കാൻ തീരുമാനിച്ചു.
ദൈവത്തിലുള്ള തന്റെ വിശ്വാസം പാഴായില്ല. ഈ ദർശനം നിവൃത്തിയേറുന്നത് കാണാൻ നമ്മുടെ വിശ്വസ്‌തനായ ദൈവം തന്നെ പ്രാപ്‌തനാക്കിയെന്ന് പാസ്റ്റർ പോൾ തങ്കയ്യ പറഞ്ഞു.