എഫ്പിസിസി കൺവെൻഷനും സംയുക്ത ആരാധനയും സെപ്. 15 മുതൽ 

എഫ്പിസിസി കൺവെൻഷനും സംയുക്ത ആരാധനയും സെപ്. 15 മുതൽ 

വാർത്ത : കുര്യൻ ഫിലിപ്പ്

ചിക്കാഗോ : ചിക്കാഗോയിലെ  പെന്തക്കോസ്റ്റൽ സഭകളുടെ സംയുക്ത വേദിയായ ഫെല്ലോഷിപ് ഓഫ് പെന്തക്കോസ്റ്റൽ ചർച്ചസ് ഇൻ ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 വെള്ളി, 16 ശനി ദിവസങ്ങളിൽ വൈകിട്ടു 6.30 മുതൽ 9 വരെ ഗിൽഗാൽ പെന്തക്കോസ്റ്റൽ അസംബ്ലിയിൽ രാത്രി യോഗങ്ങളും സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 8.30 മുതൽ 1 വരെ ട്രിനിറ്റി ബൈബിൾ സെമിനാരിയിൽ  സംയുക്ത ആരാധനയും നടക്കും. കൺവീനർമാരായ പാസ്റ്റർ എം.ജി ജോൺസൺ, പാസ്റ്റർ ചാക്കോ ജോർജ് എന്നിവർ നേതൃത്വം നല്കും 

.പാസ്റ്റർ നോബിൾ പി.തോമസ് (കോഴിക്കോട് ) മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും.

കോവിഡ് കാലഘട്ടത്തെ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം നടത്തുന്ന സംയുക്ത യോഗങ്ങളിൽ  ശുശ്രൂഷകമാരും  വിശ്വാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.