GITS - ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷനു അനുഗ്രഹ സമാപ്തി

GITS - ഖത്തർ ചാപ്റ്റർ  ഗ്രാഡുവേഷനു അനുഗ്രഹ സമാപ്തി

കെ.ബി.ഐസക്ക് ദോഹ

ദോഹ: പുനലൂർ ബഥേൽ ബൈബിൾ കോളേജിന്റെ വിദൂര വിദ്യാഭ്യാസ പദ്ധതിയായ Global Institute of Theological Studies (GITS) ന്റെ അഞ്ചാമത് ഗ്രാഡുവേഷൻ ഏപ്രിൽ 29 വൈകീട്ട് 7 ന് IDCC കോംപ്ലെക്സിലുള്ള ദോഹ ഏജി സഭാ ഹാളിൽ നടന്നു. Bachelor in Christian Studies (BCS), Diploma in Christian Studies (DCS) എന്നീ കോഴ്‌സുകളിലായി ദോഹയിലെ വിവിധ പെന്തെക്കോസ്തു സഭകളിലെ 18 പേരാണ് ഇത്തവണ ഗ്രാഡുവേറ്റ് ചെയ്തത്.

ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ. ടി.എസ്. സാമുവേൽകുട്ടി ബിരുദ ദാനം നിർവഹിച്ചു. പാസ്റ്റർ ഡി ഗബ്രിയേലിൻ്റെ പ്രാർഥനയോടെ ആരംഭിച്ച ബിരുദ ദാനയോഗത്തിൽ വിദ്യാർഥികൾ ഒരുമിച്ച് തീം സോങ്ങ് ആലപിച്ചു.

വിദ്യാർത്ഥി പ്രതിനിധിയായി ജോജി മാത്യു സന്ദേശം നൽകി.

ഏറ്റവും നല്ല വിദ്യാർഥിയായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ജെസ്സി സേവിയറിന്, ഐ.ഡി.സി.സി ചെയർമാൻ പാസ്റ്റർ. പി.എം ജോർജ്ജ് ഫലകം നൽകി. വിവിധ സഭാസംഘടനകളെ പ്രതിനിധീകരിച്ച് ബോബി തോമസ്, പാസ്റ്റർ പി.കെ.ജോൺസൺ, പാസ്റ്റർ സാം തോമസ്, പാസ്റ്റർ എൻ. ഒ ഇടിക്കുള, പാസ്റ്റർ കെ. കോശി, പാസ്റ്റർ ഐസക്, പാസ്റ്റർ അജിത്, പാസ്റ്റർ രാജേന്ദ്രൻ, പാസ്റ്റർ ക്രിസ്റ്റഫർ തുടങ്ങിയവർ ആശംസകളറിയിച്ചു. ദോഹ ഏജി സഭയ്ക്ക് വേണ്ടി പാസ്റ്റർ ജോസഫ് തോമസും പൂർവ്വവിദ്യാർത്ഥികളുടെ പ്രതിനിധിയായി ബ്രദർ. ബൈജു വർഗീസും ആശംസകൾ നേർന്നു.

 പാസ്റ്റർ ടി.എസ് സമുവേൽക്കുട്ടി  സമർപ്പണ പ്രാർത്ഥന നിർവഹിച്ചു .തുടർന്ന് വിദ്യാർത്ഥികളെ ദൈവ വേലക്കായി പ്രാർത്ഥിച്ച് സമർപ്പിച്ചു.

ഗ്രാജ്വേറ്റ് ചെയ്ത ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗങ്ങൾ

ദൈവീക ശുശ്രൂഷ ദൈവത്തിൻ്റെ കൃപയാണെന്നും, പ്രത്യേക ഗോത്രത്തിനോ, വിഭാഗത്തിനോ മാത്രമല്ല, വിളിക്കപ്പെട്ട വചന നിശ്ചയമുള്ള ഏവർക്കും 

ദൈവവേല ചെയ്യാനുള്ള കൃപ ദൈവം നൽകുമെന്നും പാസ്റ്റർ സാമുവേൽകുട്ടി ബിരുദം നൽകി സദസ്സിനെ ഓർമിപ്പിച്ചനന്തരം വിദ്യാർഥികൾക്ക് ബിരുദങ്ങൾ വിതരണം ചെയ്യുകയും അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു. 

ബ്രദർ റെജി കൊമ്പിക്കുന്നത്ത്, ജിജി ബെഞ്ചമിൻ, ജിജോ തോമസ്, ബിജോ സെസിൽ, ഹാരൻ റെജി, ദീപ ബൈജു, റിബേക്ക ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ദോഹ ഏജി ക്വയർ ഗാനശുശ്രൂഷ നിർവ്വഹിച്ചു. പാസ്റ്റർ. ജോയ് തോമസ് പ്രാർത്ഥിച്ചു.  

GITS ൻ്റെ പ്രധാന അധ്യാപകനും ദോഹ ഏജി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ സജി പി, GITS കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ നേതൃത്വം നൽകി.