മെഗാ ബൈബിൾ ക്വിസ്സ് മെയ് 20ന് തിരുവനന്തപുരത്ത്

മെഗാ ബൈബിൾ ക്വിസ്സ് മെയ് 20ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : ഗുഡ്ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ്സ് സീസൺ 01 മെയ് 20ന് തിരുവനന്തപുരത്ത് നടക്കും. എല്ലാവരും ബൈബിൾ പഠിക്കുക എന്ന ഉദ്ദേശത്തോട്കൂടിയാണ്  മത്സരം നടത്തുന്നത്.

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ സഭാ വ്യത്യാസം കൂടാതെ പങ്കെടുക്കാം. ഓരോ പ്രായക്കാർക്കും ബൈബിളിൽ നിന്നും വ്യത്യസ്തമായ പുസ്തകങ്ങൾ ആണ് പഠനത്തിന് നൽകിയിട്ടുള്ളത്. ഓരോ മൂന്ന് മാസങ്ങൾ കഴിയും തോറും അടുത്ത പുസ്തകങ്ങൾ പഠന ഭാഗമായി നൽകി ബൈബിൾ പൂർണ്ണമായും പഠിക്കുന്നത് വരെ  മത്സരം തുടരും. മൂന്ന് വയസ്സുമുതൽ എട്ട് വസ്‌വരെയുള്ള പ്രായക്കാർക്ക് വാക്യമത്സരം ആണ്.

വാക്യമത്സരം

മൂന്ന് വയസ്സുമുതൽ അഞ്ച് വയസ്സു വരെ (3-5) (Infant) - സങ്കീർത്തനം 118 (മനഃപാഠം)

ആറ് മുതൽ എട്ട് വയസ്സ് (6-8) (Kids) വരെ- സങ്കീർത്തനം 119 (മനഃപാഠം)

ബൈബിൾ ക്വിസ്

ഒൻപത് വയസ്സുമുതൽ പന്ത്രണ്ട് വയസ്സു വരെ (9-12) (ആൽഫ Alpha) - ഉൽപ്പത്തി, എസ്ഥേർ, മത്തായി പുസ്തകങ്ങൾ 

പതിമൂന്ന് മുതൽ പതിനാറ് (13-16) (ബീറ്റ Beta) വയസ്സു വരെ - പുറപ്പാട്, ഇയ്യോബ്, ലൂക്കോസ് പുസ്തകങ്ങൾ 

പതിനേഴ് വയസ്സ് മുതൽ ഇരുപത്തി ഒന്ന് വരെ (17-21) (ഗാമ Gama)  - ലേവ്യ, എസ്രാ, മർക്കോസ് എന്നീ പുസ്തകങ്ങൾ 

ഇരുപത്തി രണ്ട് വയസ്സു മുതൽ മുപ്പത് (22-30) (ഡെൽറ്റ Delta) വരെ - സംഖ്യാ, നെഹമ്യാവ്, യോഹന്നാൻ എന്നീ പുസ്തകങ്ങൾ

മുപ്പത്തി ഒന്ന് വയസ്സു മുതൽ നാല്പത്തി അഞ്ച് (31-45) (സിഗ്മ Sigma) വയസ്സുവരെ - ആവർത്തനം, യെശയ്യാവ്വ്, അപ്പോ. പ്രവർത്തി എന്നീ പുസ്തകങ്ങൾ

നാല്പത്തി ആറ് (46+) വയസ്സു മുതലുള്ള പ്രായക്കാർക്ക് (ഒമേഗ Omega)- യോശുവ, യെഹസ്‌കിയേൽ, റോമർ എന്നീ പുസ്തകങ്ങൾ എന്നീ പുസ്തകങ്ങൾ

ഈ ക്രമത്തിലാണ് മത്സരം നടക്കുക.

വാക്യമത്സരത്തിന് ഏറ്റവും കൂടുതൽ വാക്യങ്ങൾ ചൊല്ലുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ആയിരം, രണ്ടായിരം, മൂവായിരം എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും ബൈബിൾ ക്വിസ്സ് മത്സരത്തിൽ ഓരോ ഗ്രൂപ്പുകൾക്കും 95 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മൂവായിരം, രണ്ടായിരം, ആയിരം എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും ലഭിക്കും.

ഈ മത്സരത്തിൽ വ്യക്തിപരമായും സഭയായും പങ്കെടുക്കാവുന്നതാണ്. 95 ശതമാനം മാർക്കുകൾ വാങ്ങുന്ന ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിക്കുന്ന സഭയ്ക്ക് എവറോളിംഗ് ട്രോഫി നൽകുന്നതാണ്. ഹോൾ ടിക്കേറ്റ് നൽകുമ്പോൾ പരീക്ഷാ സെന്റർ അറിയിക്കുന്നതായിരിക്കും.

പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്. സഭാ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം.

2023 ജനുവരി 1 ന് പൂർത്തിയായ വയസ്സാണ് മത്സരത്തിന് പരിഗണിക്കുന്നത്. ഏത് ജില്ലയിൽ ഉള്ളവർക്കും തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും നിർദ്ദേശങ്ങളും ബൈബിൾ ക്വിസ് മത്സരത്തിനു വേണ്ടിയുള്ള തിരുവനന്തപുരം ജില്ലാ ഗുഡ് ന്യൂസ് കമ്മ്യൂണിറ്റി ക്ലബിന്റെ WhatsApp ഗ്രൂപ്പിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച് ഏപ്രിൽ 30 ന് മുൻപ് രജിസ്‌ട്രേഷൻ ഫീസുമായി ജി സി സി നിയോഗിച്ചിട്ടുള്ള പ്രതിനിധികളെ നേരിട്ട് ഏല്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: +91 9400365828, +91 9745725498, +91 9544222502

വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ നൽകിയിട്ടുള്ള ലിങ്കിൽ പ്രവേശിക്കുക.

https://chat.whatsapp.com/DSTIoauAtIa3KYxVK6BGXL