തിരുവെഴുത്തുകളുടെ പ്രസക്തി യുവതലമുറ തിരിച്ചറിയണം : പാസ്റ്റർ സാം തോമസ്

തിരുവെഴുത്തുകളുടെ പ്രസക്തി യുവതലമുറ തിരിച്ചറിയണം : പാസ്റ്റർ സാം തോമസ്

ഒന്നാം സ്ഥാനം നേടിയ സൂസൻ തോമസ് പാസ്റ്റർ സജി പി യിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു. ക്വിസ് മാസ്റ്റർ ഏബ്രഹാം കൊണ്ടാഴി സമീപം

ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ വാർഷിക യോഗത്തിന് അനുഗ്രഹ സമാപ്തി

മെഗാ ബൈബിൾ ക്വിസ് വിജയികൾക്ക് അവാർഡുകൾ നൽകി

പാസ്റ്റർ ഭക്തവത്സല സ്മൃതിയിൽ സംഗീത ശുശ്രൂഷകൾ നടന്നു

പാസ്റ്റർ ജേക്കബ് ജോണിന് ആദരവ്

വാർത്ത: കെ.ബി.ഐസക്

ദോഹ: ദൈവവചനം ദൈവത്തിന്റെ ശക്തിയാണ്. മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ പരിഗണനയും, വചനത്തിൻ്റെ ശക്തി തിരിച്ചറിഞ്ഞുള്ള ആരാധനയാണന്ന് പാസ്റ്റർ സാം തോമസ് പ്രസ്താവിച്ചു. ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ വാർഷിക യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാപത്തിൽ നിന്നും പിന്മാറ്റത്തിൽ നിന്നും യഥാസ്ഥാനപ്പെടുത്തുന്ന ദൈവവചനത്തിന്റെ പ്രസക്തി തലമുറയിൽ വളർത്തണമെന്നും പാസ്റ്റർ സാം തോമസ് ഉദ്ബോധിപ്പിച്ചു.

രണ്ടാം സ്ഥാനം നേടിയ പ്രീണ സ്റ്റാൻലിക്ക് പാസ്റ്റർ സാം തോമസ് ട്രോഫി നൽകുന്നു.

ഗുഡ്‌ന്യൂസ് ഖത്തർ ചാപ്റ്ററിന്റെ വാർഷികയോഗം പാസ്റ്റർ ജോൺസൺ പി. തോമസിന്റെ അധ്യക്ഷതയിൽ മെയ് 27 ശനിയാഴ്ച വൈകിട്ട് 7.30 നു ഐഡി.സി.സി- പി.സി.യിലുള്ള ദോഹ എ.ജി.ഹാളിൽ നടന്നു. ബ്രദർ ബിജു സഖറിയയുടെ നേതൃത്വത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ക്വയർ പാസ്റ്റർ ഭക്തവത്സലൻ രചിച്ച ഗാനങ്ങൾ ആലപിച്ചു.

മൂന്നാം സ്ഥാനം നേടിയ ജൂഡിത്ത് സാറാ സാം ,പാസ്റ്റർ യേശുദാസ് തോമസ്സിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു. 

ഗുഡ്ന്യൂസ് ഓവർസീസ് എഡിറ്റർ കെ.ബി.ഐസക് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ഭക്തവത്സലൻ്റെ സംഗീത ശുശ്രുഷയെപ്പറ്റി സംക്ഷിപ്ത ജീവിതരേഖ അവതരിപ്പിച്ചനന്തരം ഗുഡ്ന്യൂസിനു വേണ്ടി അനുശോചനവും പ്രത്യാശയും പങ്കുവെച്ചു.

ബ്രദർ അനീഷ് ചാക്കോ ചാപ്റ്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചു വിവരിക്കുകയുണ്ടായി. വയനാട്ടിൽ ട്രൈബൽ ഏരിയയിലെ അർഹരായ കുഞ്ഞുങ്ങൾക്ക് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തതും ആഗോളതലത്തിൽ ഗുഡ്ന്യൂസ് ചെയ്തു വരുന്ന സ്തുത്യർഹമായ ശുശ്രൂഷയെക്കുറിച്ചും വിശദീകരിച്ചു. 

ഫൈനലിസ്റ്റായ ജോസ് മാത്യൂവിന് കെ. ബി.ഐസക് ട്രോഫി നൽകുന്നു.

ദോഹ ഏ.ജി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സജി പി. യുടെ ആശംസാസന്ദേശത്തിൽ വചനമാണ് ഏറ്റവും നല്ല വാർത്തയെന്നും പുതിയ തലമുറയ്ക്ക് നാം വഴികാട്ടികൾ ആകണമെന്നും ആശംസിച്ചു.

ചാപ്റ്ററിന്റെ കീഴിൽ നടത്തപ്പെട്ട ബൈബിൾ ക്വിസിൽ ജേതാക്കളായവരെ ചാപ്റ്റർ മുൻ പ്രസിഡൻ്റും മെഗാ ബൈബിൾ ക്വിസ് മാസ്റ്ററുമായിരുന്ന ചാപ്റ്റർ അഡ്വൈസർ അബ്രഹാം കൊണ്ടാഴി പരിചയപ്പെടുത്തി. സിസ്റ്റർ. സൂസൻ തോമസ് (ഒന്നാം സ്ഥാനം), സിസ്റ്റർ. പ്രീണാ സ്റ്റാൻലി (രണ്ടാം സ്ഥാനം), ജൂഡിത്ത് സാറാ സാം (മൂന്നാം സ്ഥാനം) ജോസ് മാത്യു (ഫൈനലിസ്റ്റ്) എന്നിവരെ അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. 

പാസ്റ്റർ ജേക്കബ് ജോൺ

മുന്‍ അധ്യാപികയായ സൂസൻ തോമസ് ദോഹയിലെ ഷാരോണ്‍ ഫെല്ലോഷിപ്‌ ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ സാം തോമസിന്റെ ഭാര്യയാണ്. പാസ്റ്റര്‍ സ്റ്റാന്‍ലിയുടെ ഭാര്യയായ പ്രീണാ സ്റ്റാന്‍ലി ദന്തഡോക്ടറാണ്. ദോഹയിലെ ന്യൂ ടെസ്ടമെന്റ്റ് സഭാംഗമായ ജൂഡിത്ത് സാറാ ദോഹ ഡല്‍ഹി പബ്ലിക്‌ സ്കൂള്‍ ഒൻപതാം തരം വിദ്യാർത്ഥിനിയാണ്. പിതാവ് സാം ഫിലിപ്പ്.

പാസ്റ്റർ സം തോമസ് പ്രസംഗ വേദിയിൽ

ഓഫീസ് അഡ്മിനിസിസ്ട്രേറ്ററായി ജോലി നോക്കുന്ന ജോസ് മാത്യു ദോഹ ഐ. പി. സി. സഭയുടെ യൂത്ത് സെക്രട്ടറിയും ഗുഡ്ന്യൂസ് റിപ്പോർട്ടറുമാണ്.

42 വർഷം ദോഹയിൽ വിവിധ ആത്മീക ശുശ്രുഷയിൽ ആയിരുന്ന പാസ്റ്റർ ജേക്കബ് ജോണിന്റെ സേവനങ്ങളെ പ്രകീർത്തിച്ച് ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ യേശുദാസ് തോമസ് മൊമെൻ്റോ നൽകി ആദരിച്ചു.

ചാപ്റ്റർ വൈസ് പ്രസിഡൻ്റ് എബിൻ വർഗീസ് സ്വാഗതവും സെക്രട്ടറി ജോജി മാത്യൂ നന്ദിയും പ്രകാശപ്പിച്ചു. ബ്രദർ ഷാജിലാൽ വിശ്വാസിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച വാർഷിക യോഗം പാസ്റ്റർ ജോൺസൺ പി. തോമസിൻ്റെ അനുഗ്രഹ പ്രാർത്ഥനയോടെ സമാപിച്ചു.

ജയരാജ് ഐസക്, എബിൻ വർഗീസ്, ജബ്ബെസ് പി. ചെറിയാൻ, ലിജോ ഈരയിൽ, ഷിനു വർഗീസ്, ജോജി മാത്യൂ, ബിനു പാപ്പൻ, അനിഷ് ചാക്കോ,ഷാജി ലാൽ വിശ്വാസ് , തുടങ്ങിയവർ നേതൃത്വം നൽകി