ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ വാർഷിക യോഗവും അവാർഡ് വിതരണവും മെയ് 27 ഇന്ന് 

ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ വാർഷിക യോഗവും അവാർഡ് വിതരണവും മെയ് 27 ഇന്ന് 

ദോഹ: ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്ററിന്റെ വാർഷികവും ബൈബിൾ ക്വിസ് ജേതാക്കൾക്കുള്ള അവാർഡ് ദാനവും  മെയ് 27 ശനിയാഴ്ച വൈകിട്ട് 7.30 നു  ഐ.ഡി.സി.സി-പിസി യിലുള്ള ദോഹ ഏജി ചർച്ച് ഹാളിൽ നടക്കും. 

തദവസരത്തിൽ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ വിജയികൾക്കു ള്ള അവാർഡുകൾ നൽകും.

ദീർഘകാലം ഐ.ഡി.സി.സി കോർഡിനേറ്ററായി സേവനം അനുഷ്ഠിച്ച പാസ്റ്റർ ജേക്കബ് ജോണിനെ യോഗത്തിൽ ആദരിക്കും .

നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ഭക്തവത്സലന്റെ ഗാനങ്ങൾ മീറ്റിങ്ങിൽ ആലപിക്കകയും സ്മരണകൾ പങ്കിടുകയും ചെയ്യും. ശാരോൻ ഫെല്ലോഷിപ്പ്  ചർച്ച് ക്വയർ ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകും. 

ഗുഡ്ന്യൂസ് നടത്തിവരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിക്കും.

ഖത്തർ ചാപ്റ്ററിന്റെ ഉപദേശക സമിതി അംഗവും QMPC സെക്രെട്ടറിയുമായ ഇവാ. അബ്രഹാം കൊണ്ടാഴി മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയെ കുറിച്ചുള്ള വിശദീകരണങ്ങൾ നൽകുകയും വിജയികളെ പരിചയപ്പെടുത്തുകയും ചെയ്യും. വിവിധ സഭകളിൽ നിന്നും പ്രമുഖർ പങ്കെടുക്കും.

 പാസ്റ്റർ ജോൺസൺ പി. തോമസ് (രക്ഷാധികാരി), പാസ്റ്റർ യേശുദാസ് തോമസ് ( പ്രസിഡൻ്റ്), അനീഷ് ചാക്കോ, ജോജി മാത്യു, ജെബ്ബെസ് പി ചെറിയാൻ, എബി ജോസഫ്, ഷാജി ലാൽ വിശ്വാസ്, ലിജോ ഏറയിൽ, ജയരാജ് ഐസക്, എബിൻ വർഗീസ് , കെ.ബി. ഐസക്  തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement