ഐപിസി പാമ്പാക്കുട സെന്റർ സ്വാതന്ത്ര്യദിന സമാധാനസന്ദേശ യാത്ര നടത്തി

ഐപിസി പാമ്പാക്കുട സെന്റർ  സ്വാതന്ത്ര്യദിന സമാധാനസന്ദേശ യാത്ര നടത്തി

വാർത്ത: മാത്യു കിങ്ങിണിമറ്റം

പാമ്പാക്കുട: ഐപിസി പാമ്പാക്കുട സെന്റര്‍ പുത്രിക സംഘടനകളുടെയും ഇവാഞ്ചലിസം ബോര്‍ഡ് സോദരി സമാജത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സമാധാന സന്ദേശ യാത്ര സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ രഞ്ജു മാത്യു അധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ റ്റി.റ്റി തോമസ് ഉദ്ഘാടനം നിര്‍വഹിച്ച് ഇരുചക്ര വാഹന റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

പാമ്പാക്കുട, ശൂലം, ശിവലി, രാമമംഗലം, ആശുപത്രി പടി, രാമമംഗലം കടവ് കിഴിമുറി, അഞ്ചല്‍പ്പെട്ടി, മണ്ണത്തൂര്‍, ഒലിയപ്പുറം, പുതുവേലി, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ പരസ്യയോഗം നടത്തി. 

പാസ്റ്റര്‍മാരായ റ്റി.റ്റി തോമസ്, ചെറിയാന്‍ പി എം, എ.വി ജോസ്, മോന്‍സി തോമസ്, ഫിലിപ്പ് കെ.സി., ഒ.പി തോമസ്, വി.റ്റി. ജോസ് വി.എ. ജേക്കബ്, ചാക്കോ നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

സമാപന സമ്മേളനം വൈകിട്ട് 5.30ന് കൂത്താട്ടുകുളം ടൗണില്‍ നടന്നു. പാസ്റ്റര്‍ ജോമോന്‍ ജോസഫ് സമാപനസന്ദേശം നല്‍കി.