പഴഞ്ഞിയിൽ കുട്ടികളുടെ സ്നേഹോത്സവം ഇന്ന് മെയ് 1 മുതൽ

പഴഞ്ഞിയിൽ കുട്ടികളുടെ സ്നേഹോത്സവം ഇന്ന് മെയ് 1 മുതൽ

കുന്നംകുളം : ഗുഡ്ന്യൂസ് ബാലലോകത്തിന്റെയും പഴഞ്ഞിയിലും പരിസരപ്രദേശത്തുമുള്ള സഭകളും ഒത്തുചേർന്ന് സംഘടിപ്പിക്കുന്ന 'ഗുഡ്‌ന്യൂസ് ഫെസ്റ്റിന് '  മെയ് 1 ന്  ആരംഭമാകും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദവും അസ്വാദ്യകരവുമായ വിവിധ പരിപാടികൾ ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്. 

ബുധനാഴ്ച രാവിലെ 10 ന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യു സമ്മേളനം ഉദ്ഘാടനം നിർവഹിക്കും.

പഴഞ്ഞി സ്വാഗത് ഓഡിറ്റോറിയം, അപ്പോസ്തോലിക് ചർച്ച് ഓഫ്‌ ഗോഡ് ഗിൽഗാൽ ഹാൾ വേദിയാകും.

മൂന്നു ദിവസങ്ങളിലായി ട്രാൻസ്ഫോർമേഴ്‌സ് ഒരുക്കുന്ന വിബിഎസ്, എൻഎൽസിഐ, ഒരുക്കുന്ന ബൈബിൾ ചരിത്ര എക്സിബിഷൻ, പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോർജ് കോശി മൈലപ്ര നിർവഹിക്കുന്ന "ബൈബിൾ നാൾ വഴികളിലൂടെ" ദൃശ്യാവിഷ്കാരം എന്നിവ ചരിത്രത്തിൽ ഇടം നേടും.

കുഞ്ഞൻ ബൈബിൾ , കയ്യെഴുത്തു ബൈബിൾ , വിവിധ ഭാഷ ബൈബിൾ , ബ്രസീൽ ലോക ഫുട്‌ബോൾ മേളയിൽ ശ്രദ്ധയാകാർഷിച്ച ബൈബിൾ,  ജോർജ് വെർവ്വറിന്റെ കയ്യെഴുത്ത് പതിഞ്ഞ കൈപുസ്തകം, ലോക മാപ്പ് പ്രിന്റ് ചെയ്ത കോട്ട് തുടങ്ങി അമൂല്യമായ പലതും പ്രദർശനത്തിനുണ്ടാകും.

വിക്ലിഫ് ഇന്ത്യ ഒരുക്കുന്ന ആദിവാസി ഭാഷ ബൈബിൾ പ്രദർശനം, അഗ്നിസുരക്ഷ , മദ്യ വിരുദ്ധ ബോധവൽക്കരണം, ഐ സി.പി.എഫ് ദൃശ്യ നാടകം, ബിബ്ലിക്കൽ മാജിക്ക്, ക്രിസ്ത്യൻ ഫിലിം ഷോ, സംഗീത നിശാ, സാഹിത്യ ശില്പശാല തുടങ്ങിയ വിവിധ പരിപാടികൾ കാണികൾക്ക് വിരുന്നാകും.

റിട്ട. ജില്ലാ ജഡ്ജി വിൻസെന്റ് ചാർളി, ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കുര്യൻ മാത്യു, ഇൻകം ടാക്‌സ് ഓഫിസർ ജോൺ തോമസ് , ഫയർ ഓഫിസർ വൈശാഗ്, ഫാമിലി കൗൺസിലർ മോളി സാബു, പാസ്റ്റർ സാം വർഗീസ്, സാം കൊണ്ടാഴി, ടി.എം. മാത്യു, ടോണി ഡി. ചെവൂക്കാരൻ, സജി മത്തായി കാതേട്ട്, ഷിബു കുര്യൻ, ജെറിൻ എസ്. ചീരൻ, സന്തോഷ്‌ ചാലക്കുടി, സാബു ഡേവിഡ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

സംഗീത നിശയ്ക്കു ജെയ്സൻ ജോബ്, കവിത അരങ്ങിന് റോയ്സൻ ഐ. ചീരൻ എന്നിവർ നേതൃത്വം നൽകും.

ചെയർമാൻ: പാസ്റ്റർ ഇ.ജി ജോസ്, വൈസ് ചെയർമാൻമാർ: പാസ്റ്റർ സി.സി. ബാബു, പാസ്റ്റർ കെ.എ. വർഗീസ്, ബ്രദർ സി.ഐ ബേബി, ബ്രദർ കെ.സി ജോയ്മോൻ.

ജനറൽ കൺവീനർ :  ഡെന്നി പുലിക്കോട്ടിൽ.

പ്രോഗ്രാം കൺവീനേഴ്സ് :  ഷാജൻ 

മുട്ടത്ത്, കെ.ഐ ജിജി, പി.സി ഗ്ലെന്നി.

വി ബി എസ് കോഡിനേറ്റേഴ്സ് : ജോജു ജോസഫ്, റോയ്സൺ ഐ ചീരൻ, പി.സി ആൽഫമോൾ, ജെയ്നി റോയ് , ലിജി ജിജി.

ഫിനാൻസ് കൺവീനർ : ഡോ. സാജൻ സി ജേക്കബ്, 

ജോയിൻ്റ് കൺവീനേഴ്സ് : ബ്രദർ കെ. ടി. ശമുവേൽ, ധനീഷ് തമ്പി, റോയ് സൈമൻ, ഗോഡ്സൻ ജെയ്ക്കബ്.

പബ്ലിസിറ്റി കൺവീനേഴ്സ് : കെ.എം മാർസൻ , സി.ഐ ഷാജു, പി.പി സീക്കോ, വിജിൻ വിൽസൺ, ഗ്ലിൻസി സ്കറിയ, ഗ്ലിബി സ്കറിയ.

പ്രയർ കൺവീനേഴ്സ് :  പാസ്റ്റേഴ്സ്  പീസ്പി കുര്യൻ, തോമസ് ചാക്കോ.

ഫുഡ് കൺവീനേഴ്സ് : കെ.സി ബാബു, സി.ഒ. ജോണി, റോയ് പി.സി, രാജൻ പി കെ, ലില്ലി പി വി, ഡേവീസ് പി.കെ, ആശാമോൾ ഗ്ലെന്നി, പി.കെ പോൾസൻ 

ട്രാൻസ്പോർട്ടിങ് :- ജോജി വർഗീസ്, ജസ്റ്റിൻ ജോർജ്.

അറേഞ്ച്മെൻറ് :-സാം പി.ചുമ്മാർ, വിജിൻ വിൽസൺ, ജെയ്സൺ കെ. ജോബ്, ആൻവിൻ സാംസൻ, ഗ്ലാക്സൺ പുലിക്കോട്ടിൽ, പി.എസ് ടോണി എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.