എം ജി യൂണിവേഴ്‌സിറ്റി മീറ്റ് റെക്കോർഡോടെ 110 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി ഷിന്റോ മോൻ
കട്ടപ്പന : മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി സ്പോർട്സ് മീറ്റിൽ 110 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി ഷിന്റോ മോൻ സി ബി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിനെ പ്രതിനിധീകരിച്ചാണ് ഷിന്റോ മത്സരിച്ചത്.
എം ജി യൂണിവേഴ്‌സിറ്റിയിലെ ഹർഡിൽസ് ട്രാക്കിൽ പതിനഞ്ചു വർഷം പഴക്കമുള്ള റെക്കോർഡ് ആണ് ഷിന്റോ മോൻ മറികടന്നത്. കട്ടപ്പന സ്വദേശിയായ ഷിന്റോ ഐപിസി കട്ടപ്പന സെന്ററിലെ ഇരട്ടയാർ സഭാംഗമാണ്.
പരിശീലകൻ സമ്മാനിച്ച കീറിയ സ്പൈക്സുമായി ട്രാക്കിലിറങ്ങിയ ഷിന്റോ മോന്റെ മടക്കം റെക്കോഡുമായിട്ടാണ്.