ഗുഡ്‌ന്യൂസ് ബാലലോകം വി.ബി.എസ് നാളെ ഏപ്രിൽ 27 മുതൽ

തൃശൂർ: ഗുഡ്‌ന്യൂസ് ബാലലോകം മാറ്റാംപുറം ശാഖയുടെ ആഭിമുഖ്യത്തിൽ വി.ബി.എസ് ഏപ്രിൽ 27 മുതൽ 29 വരെ മാറ്റാംപുറം വടക്കേച്ചിറ സൗഹൃദ നഗറിൽ നടക്കും. തീം 'BORN 2 WIN' എന്നതാണ്. സമാപന സമ്മേളനം ഏപ്രിൽ 29 വൈകിട്ട് 4.30ന് നടക്കും.
പങ്കെടുക്കുന്ന എല്ലാവര്ക്കും പഠനോപകാരണങ്ങൾ സമ്മാനമായി നൽകും. പാട്ടുകൾ, കഥകൾ,ആക്ഷൻ സോങ്ങുകൾ, കളറിംഗ്, ഗെയിംസ് തുടങ്ങിയ ആകർഷണീയമായ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും.
പ്രോഗ്രാം കോർഡിനേറ്റേഴ്സായി ഉഷ ജോർജ്, ഷീബ പി.സി,സ്വീറ്റി കെ. ജോൺസൻ , ഡാനി വർഗീസ് ജോൺ, സിമ്മി കെ. ജോൺസൻ. സെനറ്റ് മാത്യൂസ് ബിനോയ് എന്നിവർ പ്രവർത്തിക്കും. ബെൻ റോജർ, റിജോയ് എം.എം എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9847805863
Advertisement