ഐപിസി ബഹ്റൈൻ റീജിയണിൽ ഓർഡിനേഷൻ ശുശ്രൂഷ നടന്നു

ഐപിസി ബഹ്റൈൻ റീജിയണിൽ ഓർഡിനേഷൻ ശുശ്രൂഷ നടന്നു

മനാമ : ഐപിസി ബഹ്റൈൻ റീജിയൺൻ്റെ നേത്യത്വത്തിൽ നടത്തപ്പെട്ട ഓർഡിനേഷൻ ശുശ്രൂഷ റീജിയൺ പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോർജ് നിർവ്വഹിച്ചു. സെന്റ് ക്രിസ്റ്റഫർ ചർച്ച് എ എം ഹാളിൽ വെച്ച് നടത്തപ്പെട്ട പ്രത്യേക മീറ്റിങ്ങിൽ ബഹ്റൈൻ ഐപിസി ശാലേം സഭാഗംവും ഐപിസി ബഹ്റൈൻ റീജിയൺ പിവൈപിഎ പ്രസിഡൻ്റുമായ ഇവാ. സജി പി തോമസിനെ ഐപിസി  ശുശ്രൂഷകനായി ( Ordained Evangelist ) അംഗീകരിക്കുന്ന ശുശ്രൂഷ നടന്നു.

ബഹ്റൈൻ റീജിയൺ പ്രസിഡണ്ട് പാസ്റ്റർ കെ. എം ജോർജ് നേതൃത്വം കൊടുത്തു. റീജിയൺ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ്സ് ചാക്കോ, വൈസ് പ്രസിഡണ്ട് ജയിസൺ കുഴിവിള , പാസ്റ്റർ ജോൺ തോമസ്സ്,  പാസ്റ്റർ ടൈറ്റസ് ജോൺസൺ, പാസ്റ്റർ ജോൺസൺ ഫിലിപ്പ് , പാസ്റ്റർ ജോൺ തോമസ്സ്, എന്നിവർ പങ്കെടുത്തു.

Advertisement