ഹെവൻലി ആർമീസ് വാർഷിക സമ്മേളനം ഡിസം.5ന് 

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 20 -ാമത് വാർഷിക സമ്മേളനം ഡിസംബർ 5 ന് ബാംഗ്ലൂരു ബണ്ണാർഗട്ടെയിൽ നടക്കും.

രാവിലെ 9.30 മുതൽ 1.30 വരെ ലയോള ഐ.റ്റി.ഐ കോളേജിൽ ശുശ്രൂഷക സമ്മേളനവും വൈകിട്ട് 5.30 മുതൽ 8.30 വരെ ബണ്ണാർഗട്ടെ ഹോളി സ്പിരിറ്റ് പി.യു.കോളേജ് ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും നടക്കും.

വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന വാർഷിക സമ്മേളനത്തിൽ 

പാസ്റ്റർ ബാബു ചെറിയാൻ (പിറവം) മുഖ്യ പ്രസംഗകനായിരിക്കും.

 

 ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സി.ജെ.ജോയ് എന്നിവർ നേതൃത്വം നൽകും.