ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ് സെന്റർ 25 ആം വർഷത്തിലേക്ക്

ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ് സെന്റർ 25 ആം വർഷത്തിലേക്ക്

ഭോപ്പാൽ : സ്നേഹത്തിന്റെയും, ജീവന്റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1998 ൽ പ്രവർത്തനം ആരംഭിച്ച ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ് സെന്റർ സിൽവർ ജൂബിലി നിറവിൽ. 

പാലക്കാട് മുണ്ടൂരിൽ ആരംഭിച്ച പ്രവർത്തനം 2000 മുതൽ വടക്കേ ഇന്ത്യയുടെ സുവിശേഷീകരണതിനു പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി ഭോപ്പാലിലേക്കു അതിന്റെ പ്രവർത്തന മേഖല മാറ്റുകയും, തുടർന്ന് മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, ആസ്സാം, ഒറീസ, മഹാരാഷ്ട, ആന്ധ്രാ പ്രദേശ്‌, തെലങ്കാനാ, തമിഴ്നാട്, കേരളം എന്നീ സംസ്‌ഥാനങ്ങളിൽ പ്രവർത്തകരെ അയക്കുകയും സഭകൾ ആരംഭിക്കയും ചെയ്തു. ഇപ്പോൾ 220 ൽ അധികം ഗ്രാമസഭകളും 120 ൽ അധികം സുവിശേഷകരും ഈ പ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. 2010 മുതൽ തദ്ദേശീരായ ആളുകളെ വചന പരിശീലനം നൽകുന്നതിനായി ഡിസൈപ്പിൾഷിപ്പ് സെന്റർ-ഭോപ്പാൽ, ചേല പ്രശിക്ഷണ് കേന്ദ്ര-കച്ചന, ചേല പ്രശിക്ഷണ് കേന്ദ്ര- പരസ്വാണി എന്നീ 3 സ്ഥലങ്ങളിൽ ബൈബിൾ സ്കൂൾ പരിശീലനവും നടക്കുന്നു.

ഹിസ് ടാലന്റ് പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ വിഭാഗവും, ഹിസ് ടാലന്റ് കമ്മ്യൂണിക്കേഷൻസ് എന്ന പേരിൽ ഓഡിയോ-വീഡിയോ ടീമും, ആശകിരണ് - ഹെൽപിങ് ഹാൻഡ്‌സ്‌ എന്ന സന്നദ്ധ സഹായ ടീം, ടെന്റ് മേക്കേഴ്‌സ് ടൈലറിങ് പരിശീലന കേന്ദ്രങ്ങളും, കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന റിജോയ്സ് ചിൽഡ്രൻസ് ക്ലബ്ബ് ഇവയും ഈ പ്രവർത്തനത്തിന്റെ ഉപ വിഭാഗങ്ങൾ ആണ്.

പാസ്റ്റർ സൈമൺ വർഗ്ഗീസ്, പാസ്റ്റർ ജോഷുവ സാഹു, പാസ്റ്റർ ജോസഫ് ധ്രുവ്, പാസ്റ്റർ അശ്വിനി, പാസ്റ്റർ ഹീരലാൽ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.