ആരോഗ്യ ബോധവൽക്കരണ സെമിനാർ നവം.14 ന്
കോട്ടയം : സഹോദരി സമാജം കോട്ടയം നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ ഇന്ന് നവംബർ 14 ന് ഐപിസി ഇമ്മാനുവൽ മണർകാട് ചർച്ചിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നടക്കും. കോവിഡ് അനന്തര കാലഘട്ടം വിവിധ രോഗങ്ങൾ വർധിക്കുന്ന കാലഘട്ടം കൂടിയാണ്. ആത്മീയ സന്ദേശത്തിനോടൊപ്പം ആരോഗ്യ ബോധവൽക്കരണ സെമിനാറും കൂടിയാണ് ഈ യോഗത്തിലൂടെ ലക്ഷ്യമാക്കുന്നത്. തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ സുമ ആൻ ക്ലാസുകൾ നയിക്കും.
സഹോദരി സമാജം പ്രവർത്തകർ മീറ്റിങ്ങിന് നേതൃത്വം നൽകും.
Advertisement