ശ്മശാനാവകാശം: ആശ്വാസമായി ഹൈക്കോടതി ഉത്തരവ്

ശ്മശാനാവകാശം: ആശ്വാസമായി ഹൈക്കോടതി ഉത്തരവ്

ഛത്തിസ്‌ഗഡ്ഡ് : ഒരു വ്യക്തിക്ക് മാന്യമായ ശവസംസ്‌കാരം ലഭിക്കാനുള്ള അവകാശം, സ്ഥിരീകരിക്കപ്പെട്ട നിയമ തത്വമാണ് എന്ന് കോടതി പ്രസ്താവിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശം, ഒരു വ്യക്തിയുടെ മരണ ശേഷമുള്ള മാന്യമായ സംസ്കാരം വരെ നിലനിൽക്കും എന്നും കോടതി പറഞ്ഞു. ഛത്തിസ്‌ഗഡിൽ ഈശ്വർ കോറം എന്ന ക്രൈസ്തവ വിശ്വാസി മരണപ്പെട്ടതിനെ തുടർന്ന് സംസ്കരിക്കാനുള്ള അവകാശം ഗ്രാമവാസികൾ തടഞ്ഞതിനെ തുടർന്നുണ്ടായ കേസിലാണ് കോടതി വിധി.

വിശ്വാസത്തിൻ്റെ പേരിൽ അദ്ദേഹത്തെ സംസ്‌കരിക്കുന്നതിൽ നിന്ന്, പ്രാദേശിക പോലീസ് ഈശ്വറിന്റെ മകൻ സാർത്തിക് കോറമിനെ തടഞ്ഞു. ക്രിസ്തുവിനെ സ്വീകരിച്ചവർ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നില്ലെങ്കിൽ സംസ്കരിക്കാനുള്ള അവകാശം ഹിന്ദു ഗ്രാമവാസികൾ നിഷേധിക്കുന്നത് ഇന്ത്യയിൽ സാധാരണമാണ്. എന്നാൽ സാർത്തിക് നൽകിയ ഹർജിയിൽ, പോലീസിൻ്റെയും മറ്റ് പ്രാദേശിക അധികാരികളുടെയും എതിർപ്പുകൾ ഹൈക്കോടതി തള്ളി. വില്ലേജ് അധികാരികളുടെ ശക്തമായ എതിർപ്പ് അവഗണിച്ച്, അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഭൂമിയിൽ സംസ്ക്കാരം നടത്താൻ അനുവദിക്കണമെന്ന് പ്രാദേശിക അധികാരികൾക്ക് കോടതി നിർദ്ദേശം നൽകി.

തുടർന്ന് കനത്ത പോലീസ് സംരക്ഷണത്തിൽ, സാർത്തിക്കിന്, സ്വന്തം ഭൂമിയിൽ പിതാവിനെ സംസ്‌കരിക്കാൻ കഴിഞ്ഞു. ശ്മശാനാവകാശം നിഷേധിക്കപ്പെടടുന്നവർക്ക് ആശ്വാസമാണ് ഈ ഹൈക്കോടതി ഉത്തരവ്.

Advertisement