പി പി തോമസ് മെമ്മോറിയൽ ഭവനനിർമ്മാണം: താക്കോൽ ദാനം ഏപ്രിൽ 22 ന്

പി പി തോമസ് മെമ്മോറിയൽ ഭവനനിർമ്മാണം: താക്കോൽ ദാനം ഏപ്രിൽ 22 ന്

കരുവാറ്റ : പി.പി തോമസ് മെമ്മോറിയൽ ബേത്ലെഹേം ഹോംസിൻ്റെ പേരിൽ പണിയുന്ന രണ്ടാമത്തെ ഭവനത്തിന്റെ താക്കോൽ ദാനം ഏപ്രിൽ 22 ന് ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഫിലിപ്പ് പി. തോമസ് നിർവഹിക്കും.

പാസ്റ്റർ ഫിലിപ്പ് പി. തോമസ് ദാനമായി നല്കിയ സ്ഥലത്തു അദ്ദേഹത്തിന്റെ സഹോദരൻ കെ.സി.ജേക്കബ് (ഹൂസ്റ്റൺ )നല്കിയ 11 ലക്ഷം രൂപ ചിലവാക്കിയാണ് ഭവനം നിർമിച്ചത്.  കരുവാറ്റ ശാലേം ഐപിസി സഭയിലെ ഒരു കുടുംബത്തിനാണ് വീട് നൽകുന്നത്. മറ്റു രണ്ടു വീടുകളുടെ പണിയും നടന്നു വരുന്നതായി ബോബി പി. തോമസ് അറിയിച്ചു.