ഐപിസി എബനേസർ കായംകുളം "പ്രയാണം 65"  കൺവെൻഷനും സംസ്ക്കാരിക സമ്മേളനവും മെയ് 10 നാളെ മുതൽ

ഐപിസി എബനേസർ കായംകുളം "പ്രയാണം 65"  കൺവെൻഷനും സംസ്ക്കാരിക സമ്മേളനവും മെയ് 10 നാളെ മുതൽ

കായംകുളം:  ഐപിസി കായംകുളം എബനേസർ സഭയുടെ 64-ാം വാർഷികം പ്രമാണിച്ച് "പ്രയാണം 65" എന്ന പ്രൊജക്റ്റിന്റെ ഭാഗമായി നടത്തുന്ന കൺവെൻഷനും സാംസ്കാരിക സമ്മേളനവും മെയ് 10,11,12 തീയതികളിൽ കായംകുളം എബനേസർ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

പാസ്റ്റർമാരായ ബി. മോനച്ചൻ, തോമസ് ഫിലിപ്പ്, വൈ. റെജി എന്നിവർ പ്രസംഗിക്കും. വർക്കി എബ്രഹാം കാച്ചാണത്ത് മുഖ്യ അതിഥിയായി സംബന്ധിക്കും. സഭയുടെ 65-ാം വാർഷികം പ്രമാണിച്ച് വിവിധ കാരുണ്യ പദ്ധതികളും, മെഡിക്കൽ ക്യാമ്പുകളും നടക്കും. പാസ്റ്റർസാബു ചാക്കോ, സാം ഐസക്, സ്റ്റീഫൻ, ജോസ് ജോൺ കായംകുളം എന്നിവർ അറിയിച്ചു.