പാസ്റ്റർ കിഷോർ കുടുംബ സഹായ വിതരണം നാളെ മെയ്‌ 14 ന്

പാസ്റ്റർ കിഷോർ കുടുംബ സഹായ വിതരണം നാളെ മെയ്‌ 14 ന്

കോട്ടയം: കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കിഷോറിന്റെ കുടുംബത്തിനു വേണ്ടി ഐപിസി ആക്ഷൻ കൗൺസിൽ സമാഹരിച്ച തുക മെയ് 14 വൈകിട്ട് 4ന് കോട്ടയം ഐപിസി തിയോളജിക്കൽ സെമിനാരിയിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ പാസ്റ്റർ കെ.സി. ജോൺ കൈമാറും. ജോയി താനുവേലിൽ അധ്യക്ഷത വഹിക്കും.  സജി പോൾ, മാത്യു സാം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ തോമസ് കുര്യന്റെ നേതൃത്വത്തിലാണ് ആക്ഷൻ കൗൺസിൽ സഹായ വിതരണത്തിനുള്ള തുക കണ്ടെത്തിയത്.