ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് കൺവൻഷൻ ജൂൺ 16 മുതൽ ന്യുയോർക്കിൽ 

ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് കൺവൻഷൻ ജൂൺ 16 മുതൽ   ന്യുയോർക്കിൽ 

രാജു തരകൻ ഡാളസ്

ന്യുയോർക്ക്  : ഇന്ത്യൻ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (IPFA) 27 മത് കൺവൻഷൻ ജൂൺ 16 മുതൽ 18 വരെ ന്യുയോർക്കിൽ സ്റ്റാറ്റൻ ഐലന്റിലുള്ള ന്യൂയോർക്ക് പെന്തെക്കോസ്തൽ അസംബ്ലിയിൽ (150 Walker St, Staten Island, NY 10302) നടക്കും. പാസ്റ്റർ ജേക്കബ് മാത്യു(ഹ്യുസ്റ്റൻ) മുഖ്യ പ്രസംഗകനായിരിക്കും. 

'യേശുക്രിസ്‌തു ആരാണ് ' (Who is Jesus Christ) എന്നതാണ് ചിന്താവിഷയം. വൈകുന്നേരം നടക്കുന്ന പൊതുയോഗങ്ങൾക്കു പുറമേ നേതൃത്വ പഠനവേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം എന്നിവയും നടക്കും. ഞായറാഴ്ചത്തെ പൊതു ആരാധനയ്ക്ക് പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ നേതൃത്വം നൽകും.

പാസ്റ്റർ മാത്യു ശാമുവേൽ(പ്രസിഡന്റ്) , പാസ്റ്റർ രാജൻ കുഞ്ഞ് (വൈസ് പ്രസിഡന്റ്) , ജേക്കബ് കുര്യൻ (സെക്രട്ടറി), ജേക്കബ് സഖറിയ(ട്രഷറാർ), ബ്ലെസ്സൻ മാത്യു (യൂത്ത് കോർഡിനേറ്റർ), മേരി മാത്യു (ലേഡീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

ഇന്ത്യൻ പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ കോർഡിനേറ്ററായി പാസ്റ്റർ ഡോ. ജോയ് പി. ഉമ്മൻ പ്രവർത്തിച്ചുവരുന്നു.

കോൺഫറൻസിന്റെ ക്രമീകരണങ്ങൾ പാസ്റ്റർ തോമസ് എബ്രഹാമിന്റെ ചുമതലയിൽ ന്യൂയോർക്കിൽ പുരോഗമിക്കുന്നു.

വ്യത്യസ്തമായ നിലയിൽ 26 തവണകളായി നടത്തപ്പെടുന്ന ഈ ആത്മീയസംഗമം സഭകളുടെ വളർച്ചയ്ക്കും ആത്മീയ ഐക്യത്തിനും ഏറെ സഹായകരമാവുമെന്ന് പാസ്റ്റർ മാത്യു ശാമുവൽ പറഞ്ഞു.