സണ്ണി ഇലഞ്ഞിമറ്റത്തെ ആദരിച്ചു

സണ്ണി ഇലഞ്ഞിമറ്റത്തെ ആദരിച്ചു

കുമളി: അമൃത നൃത്ത കലാഭവന്റെ 36-ാമത് വാർഷിക ദിനം പ്രമാണിച്ച് നടത്തിയ നാട്യധ്വനിയിൽ ജീവകാരുണ്യ സാമൂഹിക പ്രവർത്തകനും അഖില കേരള ബാലജനസഖ്യം കുമളി യൂണിയൻ രക്ഷാധികാരിയുമായ സണ്ണി ഇലഞ്ഞിമറ്റത്തെ ആദരിച്ചു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ പൊന്നാട അണിയിച്ച് ഫലകവും ക്യാഷ് അവാർഡും നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, വൈസ് പ്രസിഡന്റ് കെ.എം സിദ്ധിഖ്, അധ്യാപിക ശാന്തി മേനോൻ എന്നിവർ പങ്കെടുത്തു.

Advertisement