ഇന്ത്യ ബൈബിൾ കോളജ് & സെമിനാരിയിൽ നിന്ന് 104 വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്തു

ഇന്ത്യ ബൈബിൾ കോളജ് & സെമിനാരിയിൽ നിന്ന് 104 വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്തു

കുമ്പനാട് : കുമ്പനാട് ഇന്ത്യ ബൈബിൾ കോളജ് ആൻഡ് സെമിനാരിയുടെ ഗ്രാജുവേഷൻ 2023 മെയ് 4 ന് IGO ക്യാമ്പസിൽ വച്ച് നടന്നു.

B.D, M.Div, B.Th തുടങ്ങി വിവിധ കോഴ്സുകളിലായി പഠനം പൂർത്തീകരിച്ച 104 വിദ്യാർത്ഥികൾ സെമിനാരി പ്രസിഡണ്ട് ഡോ. വത്സൻ എബ്രഹാം, വൈസ് പ്രിൻസിപ്പൽ പാസ്റ്റർ പി എ മാത്യു എന്നിവരിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ബ്രദർ ഫിലിപ്പ്സ് ദയാനിധി (ബാംഗ്ലൂർ) ഗ്രാജുവേഷൻ സന്ദേശം നൽകി.

ഡോ.ബെനറ്റ് ലോറൻസ് (ATA റീജിയണൽ സെക്രട്ടറി) റവ. ജേക്കബ് ആൻറണി (സെക്രട്ടറി, ബൈബിൾ സൊസൈറ്റി , കേരള ഓക്സിലിയറി), പാസ്റ്റർ തോമസ് ജോർജ് (ഐ.പി.സി ഓസ്ട്രേലിയ റീജിയൻ പ്രസിഡൻറ്) എന്നിവർ ആശംസകൾ അറിയിച്ചു. ഡോ. ബി.വർഗീസ് , പാസ്റ്റർ ബേബി വർഗീസ് , പാസ്റ്റർ രാജു ആനിക്കാട് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

 

പ്രിൻസിപ്പൽ ഡോ. സാജു ജോസഫ് സ്വാഗതവും റിപ്പോർട്ടും അറിയിച്ചു. വൈസ് പ്രസിഡൻറ്മാരായ ലഫ്. കേണൽ വി.ഐ ലുക്ക് , മിസ്സിസ് സ്റ്റർലാ ലൂക്ക് എന്നിവർ സമ്മാ നങ്ങളും അവാർഡുകളും പ്രസ്താവിച്ചു. ബ്രദർ ജേക്കബ് തോമസ് നന്ദി പ്രകാശിപ്പിച്ചു. 1500 പേർ ഗ്രാജുവേഷനിൽ സംബന്ധിച്ചു.

പ്രിൻസിപ്പൽ ഡോ. സാജു ജോസഫ് സ്വാഗതവും റിപ്പോർട്ടും അറിയിച്ചു. വൈസ് പ്രസിഡൻറ്മാരായ ലഫ്. കേണൽ വി.ഐ ലുക്ക് , മിസ്സിസ് സ്റ്റർലാ ലൂക്ക് എന്നിവർ സമ്മാ നങ്ങളും അവാർഡുകളും പ്രസ്താവിച്ചു. ബ്രദർ ജേക്കബ് തോമസ് നന്ദി പ്രകാശിപ്പിച്ചു. 

Advertisement