200 - ൻ്റെ നിറവിൽ ഇന്റർസെസേഴ്സ് പ്രാർഥനാ സംഗമം ഇന്ന് രാത്രി 8.45ന്

200 - ൻ്റെ നിറവിൽ ഇന്റർസെസേഴ്സ് പ്രാർഥനാ സംഗമം ഇന്ന് രാത്രി  8.45ന്

എറണാകുളം : വടക്കേ ഇന്ത്യയിലെ മിഷനറിമാരുടെ ഹൃദയസ്പർശിയായ ജീവിത അനുഭവങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുകയുകയും പ്രാർത്ഥനയിൽ വഹിക്കുകയും ചെയ്യുന്ന ഇന്റർസെസേഴ്സ് ഫോർ ഇന്ത്യയുടെ ആത്മീയ സംഗമം ഇരുനൂറാം എപ്പിസോഡിലേക്ക് പ്രവേശിക്കുന്നു.

പ്രമുഖ സുവിശേഷകനായ ഡോ. സി.റ്റി.ലൂയിസ്കുട്ടി വടക്കേന്ത്യൻ ഗ്രാമങ്ങളിൽ മിഷനറി സന്ദർശനം നടത്തിയപ്പോൾ നിരവധി സുവിശേഷകർ പ്രാർത്ഥന ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടു വന്നു. സ്വന്തം നാടും വീടും വിട്ട് വടക്കേന്ത്യയുടെ ഊഷരമണ്ണിൽ വചനത്തിൻ്റെ വിത്തുവിതയ്ക്കാൻ ഇറങ്ങിത്തിരിച്ച മിഷനറിമാരുടെ യാതനകളും വേദനകളും നിറഞ്ഞ പ്രാർത്ഥനാവിഷയങ്ങൾ ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ 1998 - ൽ  ഇന്റർസെസേഴ്സ്  ഫോർ ഇന്ത്യ എന്ന ആത്മീയ കൂട്ടായ്മ ആരംഭിച്ചു.

ഇവാ. സാജു ജോൺ മാത്യുവും പാസ്റ്റർ സണ്ണി മാത്യുവും ചേർന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സെമിനാറുകളിലൂടെ 2500 പേർ പ്രാർത്ഥനാ സഹകാരികളായി മുന്നോട്ട് വന്നു.

സഭാ സംഘടനാ വ്യത്യാസം കൂടാതെ ഭാരതത്തിലെ ക്രൈസ്തവ മിഷനറിമാർക്ക് അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും ഒന്നിച്ച് പ്രാർത്ഥിക്കുവാനും വേണ്ടി 2020 ജൂലൈ 27 ന്  ആരംഭിച്ച ഈ ഓൺലൈൻ കൂട്ടായ്മയാണ് 2024 മെയ് 27 ന് 200 എപ്പിസോഡുകൾ പിന്നിടുന്നത്.

എല്ലാ തിങ്കളാഴ്ചയും രാത്രി 9 മുതൽ 10 വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് പ്രോഗ്രാം നടന്നു വരുന്നത്.

മെയ് 27ന് തിങ്കളാഴ്ച ഇന്ന് വൈകിട്ട് 8.45ന് നടക്കുന്ന പ്രത്യേക മിഷൻ ചലഞ്ച് സെമിനാറിൽ പ്രശസ്ത സുവിശേഷകൻ ഡോ ഡി. ജോഷ്വാ പ്രസംഗിക്കും. ഡോ. സി.ടി ലൂയിസ്‌കുട്ടി, ഇവാ. സജു മാത്യു എന്നിവർ സംസാരിക്കും. പാസ്റ്റർ സണ്ണി മാത്യു, പാസ്റ്റർ ജെയിൻ ജോബ് എന്നിവർ നേതൃത്വം നല്കും.

Advertisement