എംപിഎ  യുകെ 21 മത്‌ കോൺഫ്രൻസ് 2024 മാർച്ച് 29 മുതൽ

എംപിഎ  യുകെ 21 മത്‌  കോൺഫ്രൻസ് 2024 മാർച്ച് 29 മുതൽ

പോൾസൺ ഇടയത്ത്

യുകെ : യുകെയിലുള്ള മലയാളി പെന്തെക്കോസ്തു സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെക്കോസ്തൽ  അസോസിയേഷൻ യു കെ (MPA UK) യുടെ 21 മത്‌ നാഷണൽ കോൺഫ്രൻസ് 2024 മാർച്ച് 29,30,31 തീയതികളിൽ ഇംഗ്ലണ്ടിലെ ഹേവാർഡ്‌സ് ഹീത്തിലുള്ള അർഡിങ്‌ലിയിൽ നടക്കും. 

ജൂലൈയിൽ കൂടിയ ലോക്കൽ കമ്മറ്റി മീറ്റിങ്ങിൽ പാസ്റ്റർ റോയ് തോമസിനെ ലോക്കൽ കോഓർഡിനേറ്ററായി തിരഞ്ഞെടുത്തു.  

യുകെ യുടെ വിവിധ ഭാഗങ്ങളിലുള്ള ദൈവസഭകളുടെ സഹകരണത്തോടെ നടക്കുന്ന കോൺഫ്രൻസിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത്.