അമേരിക്കയിൽ എമെർജിങ് 10 അവാർഡിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി ഗ്രേപ്സൺ വിൽസൺ

അമേരിക്കയിൽ എമെർജിങ് 10 അവാർഡിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി ഗ്രേപ്സൺ വിൽസൺ

ഹൂസ്റ്റൺ: ഹ്യൂസ്റ്റൺ മൈനോറിറ്റി സപ്ലയർ ഡവലപ്‌മെന്റൽ കൗൺസിലിന്റെ (HMSDC) നേതൃത്വത്തിൽ എല്ലാ വർഷവും നൽകി വരുന്ന എമർജിംഗ് 10 അവാർഡിന്റെ നോമിനേഷൻ പട്ടികയിൽ പേര് നിർദ്ദേശിക്കപ്പെട്ട് യുവ സംരംഭകനും മലയാളിയുമായ ഗ്രേപ്സൺ വിത്സൻ. ഹൂസ്റ്റണിലെ ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള ചെറുകിട ബിസിനസ്സുകളെ (MBEs) പ്രോത്സാഹിപ്പിക്കുകയും , പുതിയ തലമുറയിലെ വ്യവസായികളെ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരെ പ്രോത്സാഹിപ്പിക്കാൻ നൽകിയ വരുന്ന അവാർഡ് ആണിത്. എമർജിംഗ് 10 അവാർഡ് ലഭിക്കുന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഗ്രേപ്സൺ. 

ചെങ്ങന്നൂർ വെൺമണി സ്വദേശിയായ ഗ്രേപ്സൺ ഹ്യുസ്റ്റൺ ഐപിസി സഭാംഗവും സജീവ പ്രവർത്തകനുമാണ്. ഗുഡ്ന്യൂസ് ബാലലോകത്തിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.

ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറത്തിന്റെ ആഗോളതല വൈസ് പ്രസിഡന്റും ഗുഡ്ന്യൂസ് കമ്യൂണിറ്റി ക്ലബിന്റെ (ജിസിസി ) ആഗോളതല ചെയർമാനുമാണ്.

Advertisement